38 വര്‍ഷത്തെ പിണക്കം മറന്ന് ലോകേഷ് ചിത്രത്തിലൂടെ ആ താരം രജനിക്കൊപ്പം അഭിനയിക്കും.!

തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് കൂലി എന്ന് ഇട്ടത് അടുത്തിടെ ടീസര്‍ പുറത്തിറക്കിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്.

actor sathyaraj to share screen with Rajinikanth after 38 years in Lokesh Kanagarajs Coolie vvk

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്‍റെ  രജനികാന്ത് ചിത്രം കൂലി ഏറെ വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്‍റെ പേര് കൂലി എന്ന് ഇട്ടത് അടുത്തിടെ ടീസര്‍ പുറത്തിറക്കിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. രജനികാന്ത് ഒരു അധോലോക നായകനായിട്ടാകും ചിത്രത്തില്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്ന സൂചന. 

ചിത്രത്തിലെ വില്ലന്‍ റോള്‍ സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് നടന്‍ സത്യരാജിനെ സമീപിച്ചുവെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഉടന്‍ തന്നെ യെസ് പറ‍ഞ്ഞില്ല സത്യരാജ് എന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. മുഴുവന്‍ സ്ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ റോള്‍ ചെയ്യു എന്നാണ് സത്യരാജ് പറയുന്നത്. നായകനൊപ്പം വരുന്ന റോള്‍ ആണെങ്കില്‍ താന്‍ ചെയ്യാം എന്നും സത്യരാജ് ലോകേഷിനോട് പറഞ്ഞു.

അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടിയ ശമ്പളം ഈ റോളിന് നല്‍കിയാല്‍ അഭിനയിക്കാം എന്നും സത്യരാജ് പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിലെ ഈ റോളില്‍ സത്യരാജ് എത്തുമെന്നാണ് വിവരം. 38 കൊല്ലത്തിന് ശേഷം രജനിയും സത്യരാജും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇതെന്നാണ് വിവരം. എന്നാല്‍ സത്യരാജിന്‍റെ ഏത് നിബന്ധനയാണ് ലോകേഷ് സമ്മതിച്ചത് എന്ന് വ്യക്തമല്ല.

actor sathyaraj to share screen with Rajinikanth after 38 years in Lokesh Kanagarajs Coolie vvk

അതേ സമയം ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. നടി ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് വിവരമുണ്ട്. എന്തായാലും രജനികാന്തുമായി പതിറ്റാണ്ടുകളായി അടുപ്പം കാണിക്കാത്ത സത്യരാജ് വീണ്ടും രജനിയോടൊപ്പം അഭിനയിക്കുന്നു എന്നത് തന്നെ തമിഴകത്ത് വലിയ വാര്‍ത്തയാണ്. 

അതേ സമയം ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് കൂലിയുടെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.  രജനികാന്തിന്റെ  സിനിമയുടെ ഫസ്റ്റ് ലുക്ക് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ കഴിഞ്ഞ വര്‍ഷത്തെ വന്‍ ഹിറ്റായ ജയിലറും സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിച്ചത്. \

'സലാർ 2'ഉപേക്ഷിച്ചോ?: അഭ്യൂഹങ്ങള്‍ക്ക് നിര്‍മ്മാതാക്കളുടെ മറുപടി ഇങ്ങനെ

ദളപതി വിജയിയുടെ 'ദ ഗോട്ട്' പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് സംഗീത സംവിധായകൻ യുവൻ

Latest Videos
Follow Us:
Download App:
  • android
  • ios