'കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ'; സാബു മോൻ

സോഷ്യൽ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകൾക്ക് താല്പര്യമെന്ന് സാബു പറയുന്നു.

actor Sabumon talk about social media reviews nrn

സോഷ്യൽ മീഡിയ റിവ്യുകളിൽ പ്രതികരിച്ച് നടൻ സാബു മോൻ. കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് സാബു പറയുന്നു. സോഷ്യൽ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകൾക്ക് താല്പര്യം. അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട്. അവര്‍ ഒരു ലോബിയായി പ്രവർത്തിക്കുകയാണെന്നും നടൻ പറഞ്ഞു. 

'കയ്യിൽ മൊബൈൽ ഫോണും മൈക്കുമുണ്ടെങ്കിൽ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വായിൽ തോന്നിയത് എന്ത് വേണമെങ്കിലും പറയും. പോസിറ്റീവ് ആയ കാര്യങ്ങൾ കാണുന്നതിന് പകരം, സോഷ്യൽ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകൾക്ക് താല്പര്യം. അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട്. ഒരു ലോബിയായി പ്രവർത്തിക്കുകയാണ്. നല്ല റിവ്യുകൾ ചെയ്യുന്ന ആളുകൾ ഇല്ല എന്നല്ല. ഒരു സിനിമയെ വസ്തുനിഷ്ഠമായി നമുക്ക് വിലയിരുത്താം', എന്നാണ് സാബു മോൻ പറഞ്ഞത്. ഇരട്ട സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.

സോഷ്യൽ മീഡിയ റിവ്യുകളിൽ അടുത്തിടെ മമ്മൂട്ടിയും പ്രതികരിച്ചിരുന്നു. വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതിയെന്നാണ് മമ്മൂട്ടി പറഞ്ഞത്. "അതിന്റെ മെരിറ്റ്സും ഡി മെരിറ്റ്സുമൊന്നും നമ്മൾ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട്. വിമർശനങ്ങൾ പരിഹാസങ്ങൾ ആകാതിരുന്നാൽ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല', എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

പതിഞ്ഞ താളത്തിൽ, ത്രില്ലടിപ്പിച്ച കുറ്റാന്വേഷണ ചിത്രം; ജോജുവിന്റെ 'ഇരട്ട' രണ്ടാം വാരത്തിലേക്ക്

ജോജു ജോർജ് നായകനായി എത്തിയ ചിത്രമാണ് ഇരട്ട. അപ്പു പത്തു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സൈജു വടക്കൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്‌ണൻ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios