വസ്‍ത്രത്തിന്റെ നീളം കുറഞ്ഞു, രശ്‍മികയ്‍ക്ക് എതിരെ വിമര്‍ശനം, വീഡിയോ
അവാര്‍ഡ് ദാന ചടങ്ങിനു മുന്നോടിയായുള്ള റെഡ് കാര്‍പ്പറ്റ് സെഷന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് രശ്‍മിക മന്ദാന. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റ് സിനിമകളില്‍ രശ്‍മിക മന്ദാന ഇതിനകം തന്നെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍ താരം ധരിച്ച വസ്‍ത്രത്തിന്റെ പേരിലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. സീ സിനി അവാര്‍ഡ്‍സ് 2023ന് താരം ധരിച്ച വസ്‍ത്രത്തിന്റെ പേരിലാണ് വിമര്‍ശനം.
അവാര്‍ഡ് ദാന ചടങ്ങിനു മുന്നോടിയായുള്ള റെഡ് കാര്‍പ്പറ്റ് സെഷന്റെ വീഡിയോയാണ് രശ്‍മികയെ വിമര്‍ശിച്ച് ചിലര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കുന്നത്. ഹിന്ദിയിലെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡാണ് രശ്‍മിക മന്ദാനയ്‍ക്ക് ലഭിച്ചത്. വസ്‍ത്രം വ്യക്തി സ്വാതന്ത്ര്യമാണ് എന്ന് വ്യക്തമാക്കി ചിലര്‍ രശ്‍മികയെ പ്രശംസിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. 'മിഷൻ മജ്‍നു'വാണ് രശ്‍മിക നായികയായി അവസാനമായി എത്തിയത്.
സിദ്ധാര്‍ഥ് മല്‍ഹോത്രയായിരുന്നു 'മിഷൻ മജ്‍നു'വെന്ന ചിത്രത്തില്‍ നായകനായത്. ശന്തനു ബഗ്‍ചി ആണ് രശ്‍മികയുടെ ചിത്രം സംവിധാനം ചെയ്‍തത്. ഇത് ഒരു സ്‍പൈ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമര്‍ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് 'മിഷൻ മജ്‍നു' എന്ന ചിത്രം ആര്‍എസ്‍വിപി മൂവിസ്, ഗ്വില്‍ടി ബൈ അസോസിയേഷൻ മീഡിയ എല്‍എല്‍പി എന്നീ ബാനറുകളില്‍ നിര്‍മിച്ചത്.
'അമൻദീപ്' എന്ന റോ ഏജന്റായിട്ടാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിച്ചത്. 'നസ്രീൻ ഹുസൈനാ'യിട്ടാണ് രശ്‍മിക മന്ദാന ചിത്രത്തില്‍ വേഷമിട്ടത്. 'മിഷൻ മജ്‍നു' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ബിജിതേഷ് ആണ്. പര്‍മീത് സേതി, ഷരിബ് ഹഷ്‍മി, കുമുദ് മിശ്ര, സക്കിര്‍ ഹുസൈൻ, രജിത് കപുര്‍, അവിജിത് ദത്ത്, അവന്തിക അകേര്‍കര്‍ എന്നിവരും 'മിഷൻ മജ്‍നു'വില്‍ അഭിനയിച്ചിരുന്നു.
Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു