വന്ന വഴി മറക്കാതെ 'തലൈവർ'; കണ്ടക്ടറായി ജോലി ചെയ്ത അതേ ബസ് ഡിപ്പോയിലെത്തി രജനികാന്ത്
ഹിമാലയന്‍ സന്ദർശനത്തിന് ശേഷം അടുത്തിടെയാണ് രജനികാന്ത് നാട്ടിൽ തിരിച്ചെത്തിയത്.
ബിഗ് സ്ക്രീൻ സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം പേരും. അതിൽ സാധാരണക്കാർ മുതൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരും ഉണ്ടാകും. ഇത്തരത്തിൽ സിനിമയെ സ്വപ്നം കണ്ട് അതിന് വേണ്ടി കഠിനാധ്വാനം ചെയ്ത ഒട്ടനവധി താരങ്ങളുണ്ട് ഇന്ത്യൻ സിനിമയിൽ. അവരെല്ലാം ഇന്ന് അവരവരുടെ സിനിമാ മേഖലകളിൽ സൂപ്പർതാരങ്ങളാണ്. മുൻപ് പല ജോലികളും ചെയ്തിരുന്നവരാകും അവരിൽ ഭൂരിഭാഗം പേരും. അത്തരത്തിൽ കണ്ടക്ടറായി ജോലി ചെയ്ത് ഇന്ന് തമിഴ് സിനിമയുടെ 'തലൈവർ' ആയി വാഴുന്ന ആളാണ് രജനികാന്ത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ തിരിച്ചെത്തിയിരിക്കുക ആണ് രജനികാന്ത്.
ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡിപ്പോയിൽ ആണ് രജനികാന്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷങ്ങൾ പങ്കിട്ട അദ്ദേഹം എല്ലാവർക്കും ഒപ്പം ഫോട്ടോ എടുത്ത ശേഷം ആണ് മടങ്ങിയത്. ഹിമാലയന്‍ സന്ദർശനത്തിന് ശേഷം അടുത്തിടെയാണ് രജനികാന്ത് നാട്ടിൽ തിരിച്ചെത്തിയത്.
ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയത്. മോഹന്‍ലാലും വിനായകനും ശിവരാജ് കുമാറും കസറിയ ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, തമന്ന, വസന്ത് കുമാര്‍, യോഗി ബാബു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് റിലീസ് ദിനം മുതല്‍ ജയിലര്‍ നേടുന്നത്.
നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ട്: കുടുംബസമേതം ഓണമാഘോഷിച്ച് പൃഥ്വിരാജ്
ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ഓപണിംഗ് ആയിരുന്നു നേടിയത്. പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച ചിത്രം ഇതുവരെ 558 കോടി നേടിയെന്നാണ് വിവരം. ഇനി ഒരു ചിത്രമാണ് തമിഴ് നാട്ടില്‍ ജയിലറിന് തകര്‍ക്കാനുള്ളത്. രജനികാന്തിന്‍റെ തന്നെ 2 പോയിന്‍റ് 0 ആണ് അത്. 665.8 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..