സുപ്രിയയ്‍ക്ക് പ്രണയാര്‍ദ്രമായ വിവാഹ ആശംസകളുമായി പൃഥ്വിരാജ്
ഭാര്യ സുപ്രിയ ജീവിതത്തില്‍ എത്രമാത്രം നിര്‍ണായക വ്യക്തിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വിരാജും സുപ്രിയയും വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയയ്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, ജീവിതത്തില്‍ സ്ഥായി ആയുള്ളവയെ ഞാനിപ്പോള്‍ വിലമതിക്കുന്നതിന്‍റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെണ്‍കുട്ടിയാണ് എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. ഭാര്യ സുപ്രിയയ്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് പൃഥ്വിരാജ് എഴുതിയിരിക്കുന്നു. ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്‍ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് എഴുതിയിരിക്കുന്നു. പൃഥ്വിരാജ്- സുപ്രിയ ദമ്പതിമാരുടെ മകള്‍ അലംകൃതയാണ്.
പൃഥ്വിരാജ് നായകനായ ചിത്രം 'കാപ്പ'യാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാജി കൈലാസിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ദുഗോപനാണ് പൃഥ്വിരാജ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് 'കാപ്പ'. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിച്ചിരിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം ജോമോൻ ടി ജോൺ. പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ് ഹരി തിരുമല, പിആർഒ ശബരി എന്നിവരുമായിരുന്നു.
Read More: സലിംകുമാറും ജോണി ആന്റണിയും ഒന്നിക്കുന്ന 'കിര്‍ക്കൻ', നിഗൂഢത നിറച്ച് പോസ്റ്റര്‍ പുറത്ത്