'അവാര്‍ഡുകള്‍ അങ്ങ് മാറ്റിവച്ചേക്ക്', ആടുജീവിതം ഒടിടിയില്‍, പൃഥ്വിരാജിനെ പുകഴ്‍ത്തി അന്യ സംസ്ഥാനക്കാരും

ആടുജീവിതം ശരിക്കും ആകെ നേടിയത്?.

Actor Prithvirajs Aaadujeevitham film ott response hrk

പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു കഥാപാത്രമായിരിക്കും നജീബ്. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങള്‍ തിയറ്ററുകളില്‍ ഫലം കണ്ടിരുന്നു. വൻ പ്രതികരണമാണ് ആടുജീവിതത്തിന് ലഭിച്ചത്. ഒടിടിയിലും ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ പൃഥ്വിരാജിന്റെ പ്രകടനം ഓരോന്നായി എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയാണ് ആരാധകര്‍.

ആടുജീവിതം നെറ്റ്ഫ്ലിക്സിലൂടെയാണ് ഇന്ന് ലോകമെങ്ങും ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഹിന്ദി, തമിഴ് അടക്കമുള്ള ഭാഷകളിലും ചിത്രം ലഭ്യമാകുന്നുണ്ടെന്നതിനാല്‍ വലിയ സ്വീകാര്യതയാണ് ആടുജീവിതത്തിന്. മറുഭാഷാ പ്രേക്ഷകരും നടൻ പൃഥ്വിരാജ് ചിത്രത്തില്‍ നടത്തിയ പ്രകടനം സമാനതകളില്ലാത്തതാണെന്ന് അഭിപ്രായപ്പെടുന്നു. ആടുജീവിതം 2024ലെ ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെടുകയാണ് എല്ലാവരും.

ആടുജീവീതം വാണിജ്യ വിജയവും നേടിയെന്നതാണ് ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. ആടുജീവിതത്തിന്റെ ബജറ്റ് ആകെ 82 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ നേടിയതാകട്ടെ 160 കോടി രൂപയില്‍ അധികമെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. മലയാളത്തിന്റെ എക്കാലത്തെയും ഒരു വിജയ ചിത്രമായി മാറാൻ ആടുജീവിതത്തിന് സാധിച്ചുവെന്നതാണ് യാഥാര്‍ഥ്യം.

ബെന്യാമന്റെ നോവല്‍ ആസ്‍പദമാക്കി ആടുജീവിതം സംവിധായകൻ ബ്ലസ്സി ഒരുക്കിയപ്പോള്‍ നായകൻ പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ കെ ആര്‍ ഗോകുല്‍, ശോഭ മോഹൻ, റിക്ക് എബി, ജിമ്മി ജീൻ ലൂയിസ്, റോബിൻ ദാസ്, ശോഭ മോഹൻ, നാസര്‍, അമലാ പോള്‍, ബാബുരാജ് തിരുവില്ല എന്നിവരും പ്രധാന കഥാപാത്രങ്ങളായി. തിരക്കഥ എഴുതിയതും ബ്ലസ്സി തന്നെയായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം സിനിമയുടെ ഛായാഗാഗ്രാഹണം സുനില്‍ കെ എസാണ്. നജീബായി മാറാൻ പൃഥ്വിരാജ് മെലിഞ്ഞതിന്റെ ഫോട്ടോകള്‍ റിലീസിന് മുന്നേ ചര്‍ച്ചയായി മാറിയിരുന്നതിനാല്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.

Read More: ശാന്തകുമാര്‍ക്കൊപ്പം ചിയാൻ 63, വിക്രം ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios