നേടിയത് 160 കോടിയിലധികം, ഡെഡിക്കേഷന്റെ മറുപേര്; ഒടുവിൽ ആ പൃഥ്വിരാജ് ചിത്രം ഒടിടിയിലേക്ക്
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ലഭ്യമാകും.
ചില സിനിമകൾ ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. തിയറ്ററുകളിൽ സിനിമ കണ്ട് ആസ്വദിച്ചവർക്ക് വീണ്ടും കാണാനുള്ള ആഗ്രഹമാണ് അതിന് കാരണം. അത്തരത്തിൽ ഏവരും കാത്തിരുന്നൊരു മലയാള സിനിമയുണ്ട്. ബ്ലെസി സംവിധാനം ചെയ്ത് രാജ്യമെമ്പാടും ശ്രദ്ധനേടിയ ആടുജീവിതം ആണ് ആ ചിത്രം.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായ ആടുജീവിതം നെറ്റ്ഫ്ലിക്സിലൂടെ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. ജൂലൈ 19ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ലഭ്യമാകും.
2024 മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രമാണ് ആടുജീവിതം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരു പോലെ നേടിയിരുന്നു. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ഡെഡിക്കേഷന്‍റെ പീക്ക് ലെവല്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ് ചിത്രം എന്ന ഖ്യാതിയും ആടുജീവിതത്തിന്‍ സ്വന്തമാണ്. എ ആര്‍ റഹ്‍മാന്‍ സംഗീതം ഒരുക്കിയ ചിത്രത്തില്‍ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.
വീണ്ടും നിറഞ്ഞാടി 'വിശാല്‍ കൃഷ്‍ണമൂര്‍ത്തി', കൂടുതൽ ദൃശ്യമികവോടെ; ദേവദൂതനിലെ സൂപ്പർഹിറ്റ് ഗാനമെത്തി
അതേസമയം, എമ്പുരാന്‍റെ ഷൂട്ടിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. ലൂസിഫര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആയത് കൊണ്ട് തന്നെ ഏറെ ഹൈപ്പും പ്രതീക്ഷയും ഉണര്‍ത്തുന്ന സിനിമ കൂടിയാണിത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി ആദ്യഭാഗത്ത് ഉണ്ടായിരുന്ന ഏതാനും താരങ്ങളും അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..