'ആദിപുരുഷ്' രണ്ട് ദിവസത്തിനുള്ളില്‍ 240 കോടി നേടി, കളക്ഷൻ റിപ്പോര്‍ട്ട്
പൊതുവേ മികച്ച അഭിപ്രായം ലഭിക്കുന്നില്ലെങ്കിലും ചിത്രം തുടക്കത്തില്‍ നേട്ടമുണ്ടാക്കുകയാണ്.
പ്രഭാസ് നായകനായെത്തിയ 'ആദിപുരുഷ്' എന്ന ചിത്രം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ചിത്രം രണ്ടു ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍ കടന്നിരിക്കുകയാണ്. ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്‍തിരിക്കുന്നത്. പൊതുവേ മികച്ച അഭിപ്രായം ലഭിക്കുന്നില്ലെങ്കിലും ചിത്രം തിയറ്ററുകളില്‍ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ വലിയ പ്രേക്ഷകപിന്തുണയായിരുന്നു റിലീസിന് ലഭിച്ചത്. പിന്നീട് അത്ര മികച്ച പ്രതികരണമായിരുന്നില്ല ചിത്രത്തിന് ലഭിച്ചത്. കളക്ഷനില്‍ അത് എങ്ങനെ പ്രതിഫിലിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. രാഘവ ആയിട്ടാണ് പ്രഭാസ് ആദിപുരുഷെന്ന ചിത്രത്തില്‍ വേഷമിട്ടത്.
നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നുന്നു. ഓം റൗട്ട് സംവിധാനം ചെയ്‍ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങിയത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. 'കെജിഎഫി'ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണെന്ന പ്രത്യേകതയുമുണ്ട്.
Read More: ആശുപത്രിയിലുള്ള റിനോഷ് തിരിച്ചെത്തില്ലേ?, മോഹൻലാല്‍ അറിയിച്ചത് ഇങ്ങനെ
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം