മീശ പിരിച്ച് പ്രഭാസ്, സിംഹത്തെപ്പോലെയെന്ന് താരത്തിന്റെ ആരാധകര്‍
കിടിലൻ ലുക്കിലാണ് പ്രഭാസ്.
തെന്നിന്ത്യയില്‍ മാത്രമല്ല രാജ്യമൊട്ടാകെ ആരാധകരുള്ള താരമാണ് പ്രഭാസ്. സലാറാണ് പ്രഭാസിന്റെതായി ഇനി റിലീസാകാനുള്ളത്. കല്‍ക്കി 2898 എഡി എന്ന ചിത്രവും പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പ്രഭാസിന്റെ കിടിലൻ ലുക്കിലുള്ള ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.
നെറ്റ്ഫ്ലിക്സ് സിഐ ടെഡ് സറണ്ടോസിനൊപ്പമുള്ള ഫോട്ടോയാണ് നടൻ പ്രഭാസിന്റേതായി പ്രചരിക്കുന്നത്. കല്‍ക്കി 2898 എഡിയുടെ പ്രവര്‍ത്തകരും ഫോട്ടോയില്‍ പ്രഭാസിനൊപ്പമുണ്ട്. നടൻ പ്രഭാസിനെ സിംഹം മാതിരിയാണ് ഫോട്ടോയില്‍ കാണാനാകുന്നത് എന്നത് മീശ പിരിച്ച ലുക്ക് ഉദ്ദേശിച്ച് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി എന്നതിനാല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളുമുണ്ട്.
സി അശ്വനി ദത്താണ് നിര്‍മാണം. ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ കമല്‍ഹാസനും അമിതാഭ് ബച്ചനും എത്തുന്നുണ്ട്.
സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം 'സലാര്‍' പ്രഭാസ് നായകനായി ഡിസംബര്‍ 22ന് റിലീസാകുന്നതാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും. 'കെജിഎഫി'ലൂടെ രാജ്യത്തെ ഒരു സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് പ്രഭാസ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് സലാറിന്റെ പ്രതിനായക കഥാപാത്രമായി വേഷമിടുന്നത്. ഭുവൻ ഗൗഡയാണ് സലാറിന്റെ ഛായാഗ്രാഹകൻ. സംഗീതം രവി ബസ്രുര്‍ ആണ്.
Read More: ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്, ആദ്യ ഗാനം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക