പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന വാര്‍ത്ത, പ്രതികരിച്ച് നടി
പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
നടി പാര്‍വതി തിരുവോത്ത് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാൻ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖറായിരിക്കും നിര്‍മാണം എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇത് അഭ്യുഹമാണ് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. പാര്‍വതി തിരുവോത്ത് നായികയായി വേഷമിടുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് തങ്കലാനാണ്.
വിക്രമാണ് തങ്കലാനില്‍ നായകനായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന 'തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷത്തില്‍ എത്തുന്നു. ചിയാൻ വിക്രം നായകനായി വേഷമിടുന്ന ചിത്രം തങ്കലാൻ ജനുവരി 26നാണ് റിലീസ്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക