'അത്രമേൽ ഹൃദയമായവൾക്ക്', ഭാര്യക്ക് പിറന്നാൾ ആശംസിച്ച് നിരഞ്‍ജൻ
ഗോപികയ്‍ക്ക് മനോഹരമായ ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിരഞ്‍ജൻ.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ ഒരു താരമാണ് നിരഞ്ജന്‍ നായര്‍. നിരഞ്ജൻ നായരും ഭാര്യ ഗോപികയും മകൻ കുഞ്ഞൂട്ടനുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ആരാധകരോട് സംവദിക്കാറുള്ള നടനാണ് നിരഞ്‍ജൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലായ മുറ്റത്തെ മുല്ലെയാണ് നിരഞ്ജൻ നായര്‍ ഇപ്പോൾ വേഷമിടുന്നത്
ഇപ്പോഴിതാ, ഭാര്യയുടെ ഗോപികയുടെ പിറന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നിരഞ്ജൻ. ലളിതമായി മൂവരും മാത്രമാണ് ജന്മദിന ആഘോഷത്തിന് കേക്ക് മുറിക്കുന്നത്. എന്നാൽ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിടത്താണ് ജന്മദിന ആഘോഷം സംഘടിപ്പിച്ചത്. എത്ര നിശബ്‍ദമായാണല്ലേ കാലം മുന്നോട്ടോഴുകുന്നതാണ് താരം എഴുതിയിരിക്കുന്നത്. ഒന്ന് കണ്ണടച്ചിരുന്നാൽ മനസ്സുകൊണ്ട് കാലത്തിനെ തോൽപ്പിച്ചു കൊണ്ട് അതിവേഗം നമുക്ക് പല കാലഘട്ടത്തിലേക്കും എത്താം. വർഷങ്ങൾക്കു മുൻപേ നിന്നിലേക്കെത്തിയപ്പോള്‍ ഒരിക്കലും താൻ കരുതിയിരുന്നില്ല. നീ എന്നിലേക്കിങ്ങനെ ആഴത്തിൽ പടരുമെന്ന്. എന്റെ ശാഖകളിൽ വസന്തകാലമെന്നും നിലനിർത്തുമെന്ന്. ഋതുക്കളിൽ നീ എന്നും സുഗന്ധം തന്നിൽ സുഗന്ധം നിറയ്ക്കുമെന്ന്. പ്രതിസന്ധികളെ നീ തരണം ചെയ്‍തതെങ്ങനെയെന്ന് തനിക്ക് ഇന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. എവിടെയാണെങ്കിലും നിന്നിലേക്ക് ഓടിയെത്താൻ തിടുക്കമുണ്ടാകാറുണ്ട്.
എനിക്കെന്നും അത്രമേൽ ഹൃദയമായവൾക്ക്. ഏതു കാലവും നീ ഇങ്ങനെ തന്നെ ചേർത്തു നിർത്തുമ്പോൾ ഏതു വിഷമവും അലിഞ്ഞ് ഇല്ലാതാവുമെന്നേ. പ്രിയപെട്ടവൾക്ക് ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ എന്നാണ് നിരഞ്ജൻ കുറിച്ചത്.
കുഞ്ഞ് ജീവിതത്തിലേക്ക് എത്തിയതിന്റെ വീശേഷങ്ങള്‍ താരം നേരത്തെ പങ്കുവെച്ചിരുന്നു. കപ്പിളായിരുന്ന സമയത്തും അച്ഛനും അമ്മയുമായപ്പോഴും തങ്ങള്‍ ജീവിതം ആസ്വദിക്കുന്നുണ്ട്. ഞങ്ങളുടെ പകലും രാത്രിയുമൊക്കെ തീരുമാനിക്കുന്നത് മകനാണ് എന്നുമായിരുന്നു ഇരുവരും നേരത്തെ പ്രതികരിച്ചത്. ആരാധകരും ഗോപികയ്‍ക്ക് മനോഹരമായ ജന്മദിന ആശംസകളുമായി എത്തിയപ്പോള്‍ നടന്റെ പോസ്റ്റും വൻ ഹിറ്റായി മാറി.
Read More: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന കപ്പ്, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക