യൂത്തന്മാര്‍ നെഞ്ചേറ്റി 'പ്രേമലു'; ആദ്യദിനത്തെക്കാൾ കൂടുതൽ തീയറ്ററുകളിലേക്ക്
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.
റിലീസ് ദിവസം തന്നെ ഈയടുത്ത് കണ്ടതില്‍ ഏറ്റവും എന്റര്‍ടൈനിങ് ആയ ചിത്രം എന്ന പേരു നേടിയിരിക്കുകയാണ് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'പ്രേമലു'. പ്രായഭേദമന്യേ കണ്ടിറങ്ങിയവരെല്ലാം ഗംഭീരമെന്നു പറയുന്ന ചിത്രം ഇപ്പോഴിതാ രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നു. 30ഓളം തിയറ്ററുകളിൽ ആണ് ചിത്രം പുതുതായി എത്തുന്നത്.
നല്ല ചിത്രങ്ങളെ ജനങ്ങള്‍ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ സൂചന തന്നെയാണ് ഇത്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണെന്ന് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കളക്ഷനിൽ പതറി 'മലൈക്കോട്ടൈ വാലിബൻ'; മോഹൻലാല്‍ ചിത്രം ഒടിടിയിലേക്ക് എന്ന് ? എപ്പോൾ ?
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..