വിദേശത്ത് ക്ലിക്കായോ ബറോസ്?, നേടിയ കളക്ഷൻ പുറത്ത്

വിദേശത്ത് മോഹൻലാലിന്റെ ബറോസ് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Actor Mohanlals Barrozs overseas collection report out

ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. കുട്ടികള്‍ ഇഷ്‍ടപ്പെടുന്ന തരത്തിലാണ് ബറോസ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ബറോസിന്റെ കളക്ഷൻ കണക്കുകള്‍.

വിദേശത്ത് നിന്ന് ചിത്രത്തിന് ലഭിച്ച കളക്ഷനും സാക്നില്‍ക് പുറത്തുവിട്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് മാത്രം 4.5 കോടി രൂപയാണ് നേടാനായിരിക്കുന്നത്. വൻ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മോഹൻലാല്‍ ചിത്രം എന്നാണ് വ്യക്തമാകുന്നത്. ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ട് ഒരുക്കിയിട്ടും അതൊന്നും അനുകൂല ഘടകമാകുന്നില്ല.

ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 80 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല.

Read More: പ്രതീക്ഷ നിറച്ച് ടൊവിനോ, ഇന്ത്യൻ ചിത്രങ്ങളില്‍ ഒന്നാമത് മലയാളം, ഐഎംഡിബിയില്‍ കരുത്തറിയിച്ച് ഐഡന്റിറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios