ബറോസിന് ശരിക്കും സംഭവിക്കുന്നത് എന്താണ്?, കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ബറോസിന് രണ്ടാം ദിവസം നേടാനായത്.
ഒട്ടനവധി പ്രത്യേകതകളോടെയായിരുന്നു ബറോസ് എത്തിയത്. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യ സ്‍ക്രീനില്‍ തെളിയുന്നു എന്നതായിരുന്നു പ്രധാനപ്പട്ട പ്രത്യേകത. ത്രീഡിയിലുമാണ് ബറോസ് പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ബറോസ് ആകെ 4.62 കോടി രൂപയാണ് നെറ്റായി നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
റിലീസിന് കേരളത്തില്‍ നെറ്റ് 3.35 കോടി രൂപയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.. ഇന്നലെയാകട്ടെ മോഹൻലാലിന്റെ ബറോസിന് 1.27 കോടി രൂപയേ നേടാനായുള്ളൂ എന്നും വ്യക്തമാക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍. ഒരു മുത്തശ്ശി കഥ പോലെയാണ് ചിത്രത്തിന്റെ ആഖ്യാനം. പ്രൊഡക്ഷൻ ക്വാളിറ്റിയിലും മികവ് പുലര്‍ത്തിയിരിക്കുന്ന ചിത്രമായിരിക്കുന്നു ബറോസ്.
ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രധാനപ്പെട്ട പ്രത്യേകത ആണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്‍ത്തിയാണ് മുന്നേറ്റം എന്നത് വരും ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.
മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ് എന്നാണ് അഭിപ്രായങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും.
Read More: ക്ലിക്കായോ വിജയ്‍യുടെ തെരിയുടെ റീമേക്ക്?, ബോളിവുഡില്‍ ഓപ്പണിംഗില്‍ ആകെ നേടിയ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക