'അവകാശങ്ങളല്ല, അവകാശ വാദവുമല്ല'; 'ബറോസ്' പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമെന്ന് മോഹൻലാൽ
പ്രേക്ഷകർ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു.
മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബറോസ് പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമായിരിക്കുമെന്ന് പറയുകയാണ് മോഹൻലാൽ.
ഇതൊരു നോട്ടബിൾ സിനിമയാകാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവകാശങ്ങളല്ല, അവകാശ വാദവുമല്ല. ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടായിരിക്കും. ഈ ഒരു കോൺസപ്റ്റിൽ. പ്രേക്ഷകർ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
മോഹൻലാലിന്റെ വാക്കുകൾ
മോഹൻലാൽ സംവിധാന രംഗത്തേക്ക് കടക്കുമോ എന്ന് മുൻകാലങ്ങളിൽ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിന് സാധ്യത കുറവാണെന്നാണ് അന്ന് പറഞ്ഞത്. കാരണം വേറൊരു മേഖലയാണ് സംവിധാനം. അത് ഒരുപാട് മുൻ ഒരുക്കങ്ങളും ധാരണകളും വേണം. എല്ലാം ഓർഗനൈസ് ചെയ്യാനുള്ള പ്രാവീണ്യ വേണം. അതുകൊണ്ട് തന്നെയാണ് അന്ന് ഞാൻ ഇല്ലെന്ന് പറഞ്ഞത്. എപ്പോഴും പ്രത്യേകത നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ സാധിച്ചിട്ടുള്ളൊരു ആളാണ് ഞാൻ. അതൊരു ഭാഗ്യമാണ്.
ടി കെ രാജീവ് കുമാറും ഞാനും കൂടെ ഒരു പ്ലെ ചെയ്യാനായി തയ്യാറായതാണ് ഈ സിനിമ. കഥയാട്ടം, സ്റ്റേജ് ഷോകൾ, ഛായാമുഖി, കർണഭാരം ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്. അവയിൽ നിന്നും വിഭിന്നമായൊരു പ്ലെ എങ്ങനെ ചെയ്യാൻ സാധിക്കും എന്ന് നോക്കി രണ്ട് പ്ലെയാണ് തയ്യാറാക്കിയത്. ഒന്ന് ഒരു വെർച്വൽ റിയാലിറ്റിയിൽ ഉള്ളൊരു പ്ലെയാണ്. അതിനും മുകളിൽ എന്ത് ചെയ്യാനാകും എന്ന് ചിന്തിച്ചപ്പോഴാണ് ത്രീഡി പ്ലെ ചെയ്യാം എന്ന തോന്നലുണ്ടായത്. അതായത് നമ്മൾ കണ്ണാടി വച്ച് കാണണം. മൈഡിയർ കുട്ടിച്ചാത്തനൊക്കെ ചെയ്ത ജിജോയുമായി സംസാരിച്ചു. അങ്ങനെ സംസാരിച്ചു വന്നപ്പോഴാണ് ജിജോ ഈ ബറോസ് എന്നൊരു കോൺസപ്റ്റ് പറഞ്ഞത്. അതൊരു നോവൽ ആയിരുന്നു. കാപ്പിരി മുത്തപ്പനെന്ന് പറയുന്നൊരു മിത്താണ്. കൊച്ചിയിൽ ഒരു കാപ്പിരി മുത്തപ്പൻ അമ്പലമൊക്കെ ഉണ്ട്. ഇങ്ങനെയൊരു കോൺസപ്റ്റ് പറഞ്ഞപ്പോൾ നമുക്കിങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുകയും കഥ ഉണ്ടാക്കുകയും ചെയ്തു. ഒന്ന് ഒന്നൊര വർഷമെടുത്തു കഥ റെഡിയാകാൻ. ബറോസ് ആയി ഞാൻ അഭിനയിക്കാമെന്നും പറഞ്ഞു. പക്ഷേ ഡയറക്ട് ചെയ്യാൻ ജിജോയ്ക്ക് സാധിക്കില്ല. പുള്ളിക്ക് ഇതിലും വലിയൊരു സിനിമ ആയിരുന്നു മനസ്സിൽ. പലരേയും നമ്മൾ സമീപിച്ചിരുന്നു. അപ്പോഴാണ് എനിക്കൊരു എക്സൈറ്റ്മെന്റ് തോന്നിയത്. സംവിധാനം ഒരിക്കൽ മാത്രമെ എനിക്ക് ചെയ്യാൻ സാധിക്കുള്ളൂ. ഒത്തിരി സിനിമകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമില്ല. അങ്ങനെ ഞാൻ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ, എല്ലാവരും പോസിറ്റീവ് ആയാണ് എടുത്തത്. ആന്റണി പെരുമ്പാവൂരും ഈ സിനിമയുടെ ഭാഗമാണ്. ഇതൊരു നോട്ടബിൾ സിനിമയാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അവകാശങ്ങളല്ല, അവകാശ വാദവുമല്ല. ഇന്ത്യയിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായിട്ടായിരിക്കും. ഈ ഒരു കോൺസപ്റ്റിൽ. പാൻ ഇന്റർനാഷണലാകാൻ സാധ്യതയുള്ള സിനിമയാണ് ബറോസ്. ആ തീം അങ്ങനെയാണ്.
ഭൂതം ,പ്രേതം പോലുള്ള കോൺസപ്റ്റ് എല്ലാവർക്കും താൽപര്യമുള്ളതാണല്ലോ. പിന്നെ ഇയാളിത് പഞ്ഞതൊക്കെ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഒരു മലയാള സിനിമയ്ക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കോസ്റ്റാണ് ഇതിന്റേത്. ഒരു സ്വപ്നമാണ്. എന്റെ ജീവിതത്തിലെ ഒരാഗ്രഹം സാധിക്കുന്നു എന്നുള്ളതാണ്. പ്രേക്ഷകർ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ബറോസ് സിനിമ മോശമാണെന്ന് പറഞ്ഞാലും എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. സിനിമയ്ക്കൊരു ജാതകം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.