കേട്ടതൊന്നുമല്ല, ബജറ്റ് ഇരട്ടിയോളം, ബറോസ് സിനിമയ്‍ക്ക് ചെലവായ തുക പുറത്ത്, ഞെട്ടിച്ച് വീഡിയോ പ്രചരിക്കുന്നു

വൻ നഷ്‍ടമാണ് ബറോസിന് ഉണ്ടായേക്കുക.

Actor Mohanlal starrer Barroz film budget revealed hrk

പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ആഗോള കളക്ഷൻ കണക്കുകള്‍. അതിനെ മോഹൻലാലിന്റെ ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരിക്കുകയാണ്.  ഡോ. ഷാരോണ്‍ തോമസിന്റെ വീഡിയോയുടെ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ബറോസിന് 80 കോടിയാണ് ബജറ്റെന്നായിരുന്നു റിപ്പോര്‍ട്ട്. .സാങ്കേതിക തികവില്‍ എത്തിയ ഒരു ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല.

ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 80 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല.

Read More: ബേബി ജോണിന് രക്ഷയില്ല, ഇന്ത്യയിലെ കളക്ഷനിലും നിരാശ, നടി കീര്‍ത്തി സുരേഷിന് ബോളിവുഡില്‍ കാലിടറുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios