ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍
'മോണ്‍സ്റ്റര്‍' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.
മോഹൻലാലിന്റേതായി ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. 'മോണ്‍സ്റ്റര്‍', 'എലോണ്‍, 'റാം', എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. 'മോണ്‍സ്റ്റര്‍' സെപ്‍തംബര്‍ അവസാനം റിലീസിന് ചെയ്യുമെന്നാണ് കരുതുന്നത്. സാമൂഹ്യമാധ്യമത്തില്‍ മോഹൻലാല്‍ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നതാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുന്നത് അനീഷ് ഉപാസനയാണ്. സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്കില്‍ ലാലേട്ടൻ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ എന്ന സിനിമ റിലീസ് ചെയ്യുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും.
ജീത്തു ജോസഫിന്റെ ചിത്രമായ 'റാമി'ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം തുടങ്ങിയ കാര്യം ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് സാമൂഹ്യമാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നുന്നു. തൃഷയാണ് 'റാം' എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ട്വല്‍ത്ത് മാൻ' വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാൻ' സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു 'ട്വല്‍ത്ത് മാൻ'. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.
Read More : 'വെന്തു തനിന്തതു കാടി'ന് മികച്ച അഭിപ്രായം, ഗൗതം മേനോന്റെ പുതിയ നായകനെയും പ്രഖ്യാപിച്ചു