'അന്നേ അത് പറഞ്ഞതാണ്', എമ്പുരാനെ കുറിച്ച് മോഹൻലാലിന്റെ അപ്‍ഡേറ്റ്, ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍
നടൻ മോഹൻലാല്‍ എമ്പുരാൻ സിനിമയെ കുറിച്ച് നല്‍കിയത് വൻ അപ്‍ഡേറ്റെന്ന് ആരാധകര്‍.
മോഹൻലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എന്നാല്‍ എമ്പുരാനില്‍ ഒടുങ്ങില്ല ലൂസിഫര്‍. എന്തായാലും ലൂസിഫര്‍ മൂന്നും ഉണ്ടാകുമെന്ന് ഒരു അഭിമുഖത്തില്‍ നടൻ മോഹൻലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് എന്ന് മോഹൻലാല്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ ശരിക്കും മൂന്നാം ഭാഗം സിനിമയുടെ ആലോചിക്കുന്നുണ്ട്. ഒന്നിന്റെ വിജയത്തെ ആശ്രയിച്ചിരിക്കും എല്ലാമെന്നുമായിരുന്നു പറഞ്ഞിരുന്നത് നേരത്തെ. സംവിധായകന്റെ ഉത്തരവാദിത്തം ശരിക്കും വലുതാണെന്നും എന്തായാലും പൃഥ്വിരാജ് സുകുമാരന് മികച്ച ഒരു സിനിമ ഒരുക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും പറയുന്നു മോഹൻലാല്‍.
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More: ബറോസിന് ശരിക്കും സംഭവിക്കുന്നത് എന്താണ്?, കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക