പ്രേക്ഷകന്റെ മനസുനിറച്ച 'പല്ലൊട്ടി'; അഭിനന്ദിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ
ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്.
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി 90's കിഡ്സ്' സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് നടൻ മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ താരം ചേർത്തുപിടിച്ചു അഭിനന്ദിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ 'പല്ലൊട്ടി 90'സ് കിഡ്സ്' തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്. തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു.
'എന്നും 16 വയസ്, കുടുംബത്തിലെ ഏറ്റവും ഇളയ ആൾ'; മല്ലികാമ്മയുടെ പിറന്നാൾ കെങ്കേമമാക്കി മക്കൾ
ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90'സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു.
കറുപ്പഴകിൽ ക്യൂട്ടായി ഹന്ന റെജി കോശി
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർക്കു പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം