'അവങ്ക ചിന്ന പസങ്ക കെടയാത്'; അവരെ എന്തിന് കൺട്രോൾ ചെയ്യണം ? മക്കളെ കുറിച്ച് മോഹൻലാൽ

മകൻ പ്രണവ് യാത്രയും സിനിമയുമായി മുന്നോട്ട് പോകുമ്പോൾ, മകൾ വിസ്മയ(മായ) എഴുത്തിന്റെയും മറ്റും ലോകത്താണ്. 

Actor Mohanlal on his children Pranav and Vismaya

ഭിനേതാക്കളെ പോലെ തന്നെ അവരുടെ കുടുംബത്തോടും ആരാധകർക്ക് ഇഷ്ടം ഏറെയാണ്. പ്രത്യേകിച്ച് മക്കളോട്. അവർ സിനിമയിൽ ഉള്ളവരായാലും ശരി അല്ലാത്തവരായാലും ശരി ആ പ്രീയം വളരെ വലുതാണ്. അക്കൂട്ടത്തിലാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മക്കളും. മകൻ പ്രണവ് യാത്രയും സിനിമയുമായി മുന്നോട്ട് പോകുമ്പോൾ, മകൾ വിസ്മയ(മായ) എഴുത്തിന്റെയും മറ്റും ലോകത്താണ്. 

മക്കൾക്ക് യാതൊരുവിധ നിയന്ത്രണവും വയ്ക്കാത്ത ആളാണ് മോഹൻലാൽ. അവർക്ക് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം കൊടുത്തിട്ടുമുണ്ട്. അക്കാര്യം പലപ്പോഴും അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട് മോഹൻലാൽ. അത്തരത്തിൽ അടുത്തിടെ രണ്ട് തമിഴ് യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ മക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

'പ്രണവിന് അവന്റേതായ ലൈഫ് പ്ലാനുകളുണ്ട്. ഒത്തിരി സിനിമകൾ ചെയ്യുന്നതിനോട് താല്പര്യമില്ലാത്ത ആളാണ് പ്രണവ്. യാത്രയാണ് ഇഷ്ടം. ഇടയ്ക്ക് വന്നൊരു സിനിമ ചെയ്യുന്നു. അതവന്റെ ചോയ്സ് ആണ്. അവൻ അവന്റെ ജീവിതം ആസ്വദിക്കുന്നു. പണ്ടെന്റെ അച്ഛൻ, ഡി​ഗ്രി കഴിഞ്ഞ ശേഷം നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അതാണ് ഞാനും ചെയ്യുന്നത്. അവരെ എന്തിനാണ് നമ്മൾ കൺട്രോൾ ചെയ്യുന്നത്. അവന്റെ പ്രായത്തിൽ എനിക്കും യാത്ര പോകണമെന്ന് ആ​ഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അതിന് സാധിച്ചില്ല. അതവൻ സാധിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്', എന്നായിരുന്നു ​ഗലാട്ട തമിഴിനോട് മോഹൻലാൽ പറഞ്ഞത്. 

തിരിച്ചു പിടിച്ചത് മുടക്കിയതിന്റെ 52.50%; നിലവിലെ ലാഭം 15 കോടിയോളം; പൃഥ്വിരാജ് പടത്തെ വീഴ്ത്താൻ മാർക്കോ

പൊതുവിൽ പെൺമക്കൾക്ക് അച്ഛനോട് അടുപ്പം കൂടുതലായിരിക്കും. താങ്കളുടെ വീട്ടിൽ എങ്ങനെ എന്നായിരുന്നു ബിഹൈൻഡ് വുഡ്സ് അഭിമുഖത്തിൽ ഉയർന്ന ചോദ്യം. ഇതിന് 'രണ്ട് പേർക്കും ഇഷ്ടമാണ്. അതിമനോഹരമായൊരു ബന്ധമാണത്. അച്ഛൻ മകൾ എന്നതിനെക്കാൾ ഉപരി നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. പരസ്പരം ബഹുമാനവും ഉണ്ട്. കൊച്ചുകുട്ടികളൊന്നും അല്ല അവർ. ഒരാൾക്ക് ഏകദേശം 31, 32 വയസായി. മറ്റൊരാൾക്ക് 27 വയസുണ്ട്. മിടുക്കരായി പഠിക്കുന്നവരാണ്. അവർക്ക് വേറെ പ്രശ്നങ്ങളൊന്നും ഇല്ല. നല്ലൊരു ജീവിതം അവർക്കുണ്ട്. എന്ത് തീരുമാനം എടുക്കാനുമുള്ള പ്രാപ്തി അവർക്കുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറ്. അവർക്ക് അവരുടെ ജീവിതം തീരുമാനിക്കാം. ലെ​ഗസി മെയ്ന്റൈൻ ചെയ്യണമെന്നൊന്നും എനിക്കില്ല', എന്നായിരുന്നു മോഹൻലാൽ നൽകിയ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios