Asianet News MalayalamAsianet News Malayalam

ആരായിട്ടായിരിക്കും മോഹൻലാല്‍ മമ്മൂട്ടിക്കൊപ്പമെത്തുക?, ചിത്രത്തില്‍ ഡി ഏജിംഗ് ഉപയോഗിക്കും, ചെറുപ്പമാകുമോ നടൻ?

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുമ്പോള്‍ ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Actor Mohanlal Mammootty starrer film update out hrk
Author
First Published Sep 27, 2024, 11:45 AM IST | Last Updated Sep 27, 2024, 11:45 AM IST

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. സംവിധാനം നിര്‍വഹിക്കുന്നത് മഹേഷ് നാരായണനാണെന്നുമായിരുന്നു വാര്‍ത്തകള്‍ സൂചിപ്പിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരമുണ്ടായിട്ടില്ല. പക്ഷേ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നതിനെ കുറിച്ച് നിരവധി പ്രചരണങ്ങള്‍ നടക്കുന്നുമുണ്ട്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് സൂചന. ഫഹദും ചാക്കോച്ചനും ഉണ്ടായേക്കുമെന്നും ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. മോഹൻലാല്‍ അതിഥിയാകുമ്പോള്‍ മമ്മൂട്ടിയാകും നായക കഥാപാത്രമായി എത്തുക. മോഹൻലാലിനും പ്രധാന്യമുള്ള ഒരു കഥാപാത്രമായിരിക്കും.

ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ക്ക് പദ്ധതിയുണ്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ്  ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

ടര്‍ബോയാണ് മമ്മൂട്ടി നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും വൈശാഖിന്റെ സംവിധാനത്തില്‍ ഉണ്ടായിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' 'ടർബോ'യിൽ ഉപയോഗിച്ചപ്പോള്‍ ക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്തും ആണ്.

Read More: ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios