കരിയറിലെ 360ാം ചിത്രം; വമ്പന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍

മോഹൻലാലിന്റെ 360മത്തെ സിനിമയാണ് ഇത്. ഇപ്പോള്‍ ഇതിന്‍റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

actor mohanlal gave upadate on his 360th movie directed by tharun moorthy vvk

തിരുവനന്തപുരം: മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമയാണ് ഇത്. ഇപ്പോള്‍ ഇതിന്‍റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

സംവിധായകന്‍ തരുൺ മൂർത്തി, നിര്‍മ്മാതാവ്  എം രഞ്ജിത്ത്, ചിത്രത്തിന്‍റെ രചിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ കെആര്‍ സുനില്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പുറത്തുവിട്ടത്. ഒപ്പം ചിത്രം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും എന്നും മോഹന്‍ലാല്‍ പറയുന്നു. 

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ തുറന്നു പറഞ്ഞിരുന്നു. 

മലയാളത്തിന്‍റെ യുവ സംവിധായക നിരയില്‍ പറഞ്ഞ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ തരുണും മലയാളത്തിന്‍റെ പ്രിയ താരവും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് മോഹന്‍ലാല്‍. സിനിമയുടെ മറ്റ്  അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്. 

അതേസമയം, എമ്പുരാന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. മോഹന്‍ലാലിന്‍റേതായി വരാനിരിക്കുന്നതില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമ കൂടിയാണിത്. നിലവില്‍‍ ഈ ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിച്ചത്. 

കുഞ്ഞിനെ കാണാൻ ഓടിയെത്തി കല്യാണിയമ്മ, വൈറലായി വീഡിയോ

ആടുജീവിതത്തിലെ എന്‍റെ ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ മാർക്കറ്റ് ചെയ്തില്ല': കാരണം വ്യക്തമാക്കി പൃഥ്വിരാജ്

Latest Videos
Follow Us:
Download App:
  • android
  • ios