'തീരാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ കരച്ചിൽ വന്നു', സങ്കടം പങ്കിട്ട് മേഘ്ന
മേഘ്‍ന വിൻസെന്റ് പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. സോഷ്യല്‍മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കിടുന്ന വിശേഷങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്‍തുവരുന്ന 'മിസിസ് ഹിറ്റ്‌ലറി'ല്‍ മേഘ്‍ന മികച്ച വേഷമായിരുന്നു ചെയ്‍തത്. 'ചന്ദന'മഴയിലെ 'അമൃത'യെപ്പോലെ തന്നെ ആരാധകര്‍ 'ജ്യോതി'യേയും ഏറ്റെടുത്ത് കഴിഞ്ഞതാണ്. ഇപ്പോഴിതാ ആ സീരിയൽ അവസാനിക്കുകയാണെന്ന് പറയുകയാണ് നടി. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു വിശേഷങ്ങൾ പങ്കുവച്ചത്. ആരാധകര്‍ ആ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.
ശരിക്കും ഇമോഷണലായാണ് സംസാരിക്കുന്നത്. ഇത് തീരാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കരച്ചിലായിരുന്നു വന്നതെന്ന് മേഘ്‌ന വ്യക്തമാക്കുന്നു. പെട്ടെന്ന് ഇത് നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ വിഷമം ആയിരുന്നു. സങ്കടം വന്നു. എന്നും ഇത് ഉണ്ടാവില്ലെന്ന് അറിയാം. ലൊക്കേഷനില്‍ താന്‍ മേക്കപ്പ് ചെയ്യുന്നതും മേഘ്‌ന കാണിച്ചിരുന്നു. സീരിയിലിലൂടെ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദി എന്ന് താരം പറഞ്ഞു.
ഇവിടെ ഉണ്ടായിട്ടുള്ള ബെസ്റ്റ് മൊമന്റിനെക്കുറിച്ചായിരുന്നു മേഘ്‌ന അരുണിനോട് ചോദിച്ചത്. ആക്റ്റിംഗ് മാത്രമല്ല ഡയറക്ഷനും എനിക്കൊരുപാട് ഇഷ്‍ടമുള്ള കാര്യമാണ്. അതിന്റെയൊരു ഫസ്റ്റ് സ്റ്റെപ്പ് വെച്ചത് ഇവിടെയാണ്. അത് മറക്കാനാവാത്തൊരു കാര്യമാണെന്നായിരുന്നു അരുണ്‍ പറഞ്ഞത്. സൗപര്‍ണികയുമായും മേഘ്‌ന സംസാരിച്ചിരുന്നു. വര്‍ഷങ്ങളായി അറിയാവുന്നവരാണ് ഞങ്ങള്‍. കുറേക്കാലത്തിന് ശേഷം കണ്ടതാണ്, അത് ഞങ്ങള്‍ ആഘോഷിച്ചെന്നായിരുന്നു സൗപര്‍ണിക പറഞ്ഞത്.
പരമ്പരയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായിട്ടുള്ള താരങ്ങളായ പൊന്നമ്മ ബാബുവിനോടും അക്ഷയയോടുമെല്ലാം മേഘ്ന സംസാരിക്കുന്നുണ്ട്. ഒപ്പം ഷൂട്ട് ചെയ്യുന്ന ക്ലൈമാക്സ് എപ്പിസോഡിലെ ചില ഭാഗങ്ങളും താരം പകർത്തിയിട്ടുണ്ട്. കേക്കും മുറിച്ച് സദ്യയും കഴിച്ച് വളരെ സന്തോഷത്തോടെ എല്ലാവരും പിരിയുന്നതും മേഘ്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒടുവിൽ മൊമെന്റോയും സ്വീകരിച്ചാണ് മടക്കം.
'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം