അജിത്തിന്റെ 'തുനിവി'ന് ശേഷം മഞ്‍ജു വാര്യര്‍ വീണ്ടും തമിഴില്‍
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്തേയ്‍ക്ക് എത്തുന്നത്.
മലയാളത്തിന്റെ പ്രിയ നടി മഞ്‍ജു വാര്യര്‍ 'അസുരനി'ലൂടെയായിരുന്നു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തില്‍ മഞ്‍ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അജിത്ത് നായകനായ 'തുനിവ്' എന്ന ചിത്രത്തിലൂടെയും മഞ്‍ജു തമിഴകത്തെ മനംകവര്‍ന്നു. ഇപ്പോഴിതാ വീണ്ടും മഞ്‍ജു തമിഴത്തേയ്‍ക്കെത്തുകയാണ്.
മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്‍ജു തമിഴകത്ത് എത്തുന്നത്. 'മിസ്റ്റര്‍ എക്സ്' എന്നാണ് പേര്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകൻമാരായി എത്തുക. സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷൻ. പ്രിൻസ് പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം 'എഫ്ഐആര്‍' ഒരുക്കിയതും മനു ആനന്ദ് ആണ്.
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ മഞ്‍ജിമ മോഹനും പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിച്ച 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. 'എഫ്ഐആര്‍' എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നായകൻ വിഷ്‍ണു വിശാല്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. അശ്വത് ആയിരുന്നു 'എഫ്‍ഐആറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'എഫ്ഐആര്‍' രണ്ട് എപ്പോള്‍ തുടങ്ങുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'തുനിവി'ല്‍ നായകൻ അജിത്തിന്റെ ജോഡിയായിട്ട് തന്നെയായിരുന്നു മഞ്‍ജു വേഷമിട്ടത്. 'കണ്‍മണി' എന്ന കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തില്‍ അവതരിപ്പിച്ചത്. എച്ച് വിനോദാണ് അജിത്ത് നായകനായ ചിത്രം 'തുനിവ്' ഒരുക്കിയത്. മഞ്‍ജുവിന് 'തുനിവി'ല്‍ ഒട്ടേറെ ആക്ഷൻ രംഗങ്ങളും ഉണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു മഞ്‍ജുവിന് ലഭിച്ചതും. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ജിബ്രാനായിരുന്നു 'തുനിവി'ന്റെ സംഗീത സംവിധായകൻ.
Read More: 'മധുര മനോഹര മോഹം' കാണാൻ ബ്ലെസി എത്തി, അഭിപ്രായം കേട്ട് തുള്ളിച്ചാടി സംവിധായിക
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം