'അത് ഹൃദയമിടിപ്പിന്‍റെ മുദ്രയാണ്, ഇംപ്രവൈസേഷനാണ്', വീഡിയോയില്‍ ഡാൻസിനെ ട്രോളി മമ്മൂട്ടി
ഭരതനാട്യവും കുച്ചുപ്പുഡിയും പരിശീലിച്ച ഡാൻസറായതിനാല്‍ തനിക്ക് എല്ലാം വഴങ്ങും എന്നും നടൻ മമ്മൂട്ടി വീഡിയോയില്‍ പറയുന്നുണ്ട്.
പുതുകാലത്ത് ഉരുളക്കുപ്പേരി മറുപടികള്‍ തഗ്ഗുകളാണ്. അഭിമുഖങ്ങളില്‍ തഗ്ഗുകളുമായി രസിപ്പിക്കുന്ന ഒരു താരവുമാണ് നിലവില്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ ഡാൻസും ചര്‍ച്ചകളാറുള്ളതാണ്. താൻ ഡാൻസ് ചെയ്യുന്നതിനെ കുറിച്ച് പറയുന്ന വീഡിയോയാണ് മമ്മൂട്ടിയുടേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഡാൻസ് വഴങ്ങാറില്ലെന്നും അതിനാല്‍ അതിന് താൻ അത്ര ശ്രദ്ധ നല്‍കാറില്ലെന്നും മമ്മൂട്ടി മുമ്പ് ഗൗരവമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന പഴയൊരു വീഡിയോയില്‍ മമ്മൂട്ടി ഡാൻസ് രസകരമായി വിശദീകരിക്കുന്നതാണ് കാണാനാകുന്നത്. താപ്പാനയില്‍ ഡാൻസ് ചെയ്‍തതിനെ കുറിച്ചാണ് വീഡിയോയില്‍ മമ്മൂട്ടി താത്വികമായെന്നോണം തമാശയായി വിശദീകരിക്കുന്നത്. താപ്പാനയില്‍ വേഷമിട്ട കലാഭവൻ ഷാജോണിന്റെ ചോദ്യങ്ങള്‍ക്കാണ് മമ്മൂട്ടി മറുപടി നല്‍കുന്നത്.
ഭരതനാട്യവും കുച്ചുപ്പുഡിയും പരിശീലിച്ച ഡാൻസറായതിനാല്‍ തനിക്ക് എല്ലാം വഴങ്ങും. അത് പ്രശ്‍നമല്ല. സിംപിളായിട്ടാണെങ്കിലും ഹാര്‍ഡായിട്ടാണെങ്കിലും. അതിപ്പോള്‍ ബോധ്യമായില്ലേ. അതില്‍ മുദ്ര വേറെയാണ്. നമ്മള്‍ വേറെയൊരു ഇംപ്രവൈസേഷൻ കൊടുക്കുന്നതാണ്. അത് ഹൃദയമിടിപ്പിനറെ മുദ്രയാണ്. അത് പ്രത്യേകമായി തയ്യാറാക്കിയതാണ്. പല മുദ്രകളും ഇംപ്രവൈസേഷനാണ്. ഡാൻസില്‍ റിസര്‍ച്ച് ചെയ്യുന്ന ആള്‍ക്കാര്‍ക്കേ ഇത് മനസിലാകൂ. അത് ഞാൻ മാത്രം മൂന്ന് ദിവസം ചര്‍ച്ച ചെയ്‍താണ് രൂപപ്പെടുത്തിയത്. കാണുമ്പോള്‍ എളുപ്പമായി തോന്നുന്നതാണ്. അഭിനയംപോലല്ല ഡാൻസ്. ഡാൻസ് ബുദ്ധിമുട്ടാണ്. ഇങ്ങനൊന്നും എല്ലാവരും ചെയ്യാത്തത് അതുകൊണ്ടല്ലേയെന്നും വീഡിയോയില്‍ ഗൗരവത്തിലെന്നോണം മമ്മൂട്ടി വിശദമാക്കുന്നത് കാണാം.
ജോണി ആന്റണിയാണ് മമ്മൂട്ടിയുടെ താപ്പാന സംവിധാനം ചെയ്‍തത്. മമ്മൂട്ടി സാംസണ്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍വേഷമിട്ടത്. 2012 സെപ്റ്റംബര്‍ 13നാണ് മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മോശമല്ലാത്ത വിജയമായ ആ മമ്മൂട്ടി ചിത്രത്തില്‍ ചാര്‍മി കൗര്‍ നായികയായപ്പോള്‍, മുരളി ഗോപി, ഇര്‍ഷാദ്, സജിത ബേട്ടി, വിജയരാഘവൻ, മണികണ്ഠൻ പട്ടാമ്പി, വിജീഷ് തുടങ്ങിയവരുമുണ്ടായിരുന്നു.
Read More: അമലാ പോളിന് പ്രണയസാഫല്യം, വിവാഹിതയായി, ഫോട്ടോകള്‍ പുറത്തുവിട്ടു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക