മമ്മൂട്ടി 'ക്രിസ്റ്റഫർ' ആയത് ഇങ്ങനെ; 'അഭിനയ കലയുടെ പൊന്നു തമ്പുരാൻ' എന്ന് ആരാധകർ

ഫെബ്രുവരി 9നാണ് മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ ക്രിസ്റ്റഫർ റിലീസിന് എത്തിയത്.

actor mammootty shares Behind the Scenes of Christopher nrn

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടു. ചിത്രത്തിലെ മമ്മൂട്ടിയുടെ ​ഗെറ്റപ്പും ഷോർട്ടുകളും ഉൾകൊള്ളിച്ച് കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് വീഡിയോ പങ്കിട്ടത്. പിന്നാലെ നിരവധി പേരാണ് സിനിമ ഇഷ്ടമായെന്നും അഭിനയ കലയുടെ പൊന്നു തമ്പുരാനാണ് മമ്മൂട്ടിയെന്നും പറഞ്ഞ് രം​ഗത്തെത്തിയത്. 

ഫെബ്രുവരി 9നാണ് മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തിയ ക്രിസ്റ്റഫർ റിലീസിന് എത്തിയത്. ഉദയകൃഷ്ണ തിരക്കഥ എഴുതിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇവയിൽ നിന്നും 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 

അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പ്രതിവർഷ വരുമാനം കോടികൾ, ആസ്തി 80 കോടി; ബോളിവുഡിലെ ധനികയായ മാനേജൻ ഷാരുഖിന്റേത്

Latest Videos
Follow Us:
Download App:
  • android
  • ios