Mammootty And Dulquer Salmaan : യഥാർത്ഥത്തിൽ ദുൽഖർ ഫോൺ അടിച്ചുമാറ്റിയോ? മമ്മൂട്ടി പറയുന്നു
ഭീഷ്മപർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മാർച്ച് മൂന്നിനാണ് റിലീസ്. അന്നേദിവസം തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും റിലീസ് ചെയ്യുന്നത്.
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ 'കുറുപ്പി'ന്‍റെ ട്രെയ്‍ലര്‍ മമ്മൂട്ടി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്‍ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് പറയുകയാണ് മമ്മൂട്ടി(Mammootty).
‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ മമ്മൂട്ടി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നേരത്തെ വിഷയത്തിൽ പ്രതികരണവുമായി ദുൽഖറും എത്തിയിരുന്നു. താന്‍ തന്നെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഇത് ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
നേരത്തെ 'സല്യൂട്ടി'ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 'ദുല്‍ഖര്‍ വീണ്ടും പണി തുടങ്ങി', 'ഡിക്യു സാര്‍ വീണ്ടും ഫോണ്‍ വാങ്ങിയോ', 'തന്‍റെ ടൈംലൈനിലെ പോസ്റ്റ് കണ്ട മമ്മൂക്ക: 'വെളച്ചിൽ എടുക്കരുത് കേട്ടോ', ഇത്തരത്തില്‍ രസകരമായ കമന്‍റുകളായിരുന്നു കമന്റ് ബോക്സ് നിറയെ.
Read Also: Bheeshma Parvam : മമ്മൂട്ടിയുടെ സൗന്ദര്യത്തില്‍ അസൂയയുണ്ടോ?, മറുപടിയുമായി നദിയാ മൊയ്‍തു- വീഡിയോ
റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്ട്. അരവിന്ദ് കരുണാകരന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. ബോബി-സഞ്ജയ്‍യുടേതാണ് തിരക്കഥ. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പൊലീസ് സ്റ്റോറിയാണ് ചിത്രം.
അതേസമയം, ഭീഷ്മപർവ്വം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. മാർച്ച് മൂന്നിനാണ് റിലീസ്. അന്നേദിവസം തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടേയും ദുൾഖറിന്റെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നത് ഇതാദ്യമാണ്. ബിഗ് ബി റിലീസ് ചെയ്ത് 15 വര്‍ഷത്തിന് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം.
സിനിമയെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല: മമ്മൂട്ടി
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഫാന്‍സ് ഷോകള്‍ക്കു പിന്നാലെ ആ ചിത്രങ്ങള്‍ക്കെതിരെ വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നതായ ഫിയോകിന്‍റെ അഭിപ്രായ പ്രകടനത്തിനു പിന്നാലെ അതേക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടിയുടെ (Mammootty) പ്രതികരണം. താന്‍ നായകനാവുന്ന പുതിയ ചിത്രം ഭീഷ്മ പര്‍വ്വത്തിന്‍റെ (Bheeshma Parvam) പ്രൊമോഷുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വ്വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. എന്നാല്‍ തിയറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.