'മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക, അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക'; മമ്മൂട്ടി പറയുന്നു
കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ ക്യാമ്പയിനിൽ ഭാഗമായി നടൻ മമ്മൂട്ടിയും. ഇതുമായി ബന്ധപ്പെട്ട പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ. ഡ്രൈവിംഗ് സുഗമമാക്കി സംഘർഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
"പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മൾ. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാൻ സാധിച്ചാൽ, അവർക്കൊരു പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞാൽ കുറച്ചു കൂടി സംഘർഷം ഇല്ലാതെ ആകും. ഡ്രൈവിംഗ് സുഗമമാകും. ഡ്രൈവിംഗ് സുഗമമാക്കുക. സംഘർഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്കാരം. സംസ്കാരം ഉള്ളവരായി മാറുക", എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറയുന്നത്.
അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ് നവീൻ മുരളി, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
'റോബിനെ തെറി പറയൂ.. പ്രശസ്തരാകൂ, നിങ്ങളുടെ വീട്ടിൽ വന്ന് അവൻ കൂവുന്നില്ലല്ലോ': മനോജ് കുമര്‍