കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച മോഹൻ രാജ്.

സോഷ്യൽ മീഡിയകളിൽ എങ്ങും മമ്മൂട്ടി ചിത്രം റോഷാക്കിനെ കുറിച്ചുള്ള ചർച്ചകളാണ്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ തന്നെയാണ് അതിന് കാരണം. ലൂക്ക് ആന്റണിയായി മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ, അതിനൊപ്പം കിടപിടിച്ച് മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ അവസരത്തിൽ ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തിന്റെ അച്ഛനായെത്തിയ നടന്റെ ലൊക്കേഷൻ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച മോഹൻ രാജ് ആണ് ഈ വേഷം കൈകാര്യം ചെയ്തത്.​ ഗ്രേസ് ആന്റണി ആയിരുന്നു ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുറച്ച് രം​ഗങ്ങളിൽ‌ മാത്രമേ മോഹൻ രാജ് പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിടവേളക്ക് ശേഷം നടൻ അഭിനയിച്ച സിനിമ കൂടിയാണ് റോഷാക്ക്.

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അമര'ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറിൽ ഒരുങ്ങുന്നത്. 79 ദിവസം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയാക്കി അടുത്തിടെ ആണ് ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. സെപ്റ്റംബർ 23ന് ക്രിസ്റ്റഫറിന്റെ ഷൂട്ടിം​ഗ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. 'ബയോഗ്രഫി ഓഫ് എ വിജിലാന്‍റെ കോപ്പ്'എന്നാണ് മമ്മൂട്ടി പൊലീസ് ഉദ്യോ​ഗസ്ഥനായി എത്തുന്ന ചിത്രത്തിന്റെ ടാ​ഗ് ​ലൈൻ. 

6 വർഷങ്ങള്‍ക്ക് ശേഷം ​ഗംഭീര തിരിച്ചുവരവ്; സൂര്യ ഫെസ്റ്റിവലിൽ തിളങ്ങി നവ്യ, ചിത്രങ്ങൾ