'ഒരു മില്യൺ യൂട്യൂബിൽ ക്രെഡിറ്റ് ആയിട്ടുണ്ട്, നന്ദിയുണ്ടേ..';ട്രെന്റിങ്ങിൽ ട്രെന്റായി 'ഡൊമനി'ക്കും ഗ്യാങ്ങും
'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' ജനുവിരി 23ന് തിയറ്ററുകളിൽ എത്തും.
സമീപകാലത്ത് വ്യത്യസ്തമാർന്ന വേഷങ്ങൾ കൊണ്ട് സിനിമാസ്വാദകരെയും ആരാധകരെയും ഒന്നടങ്കം അമ്പരപ്പിച്ച നടനാണ് മമ്മൂട്ടി. ആ ട്രെന്റ് 2025ലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് താരം. അതിന് തുടക്കമിട്ടിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്'. പിങ്ക് പാന്തർ ടൈപ്പ് സിനിമയാണിതെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണ് സിനിമയുടെ ഓരോ അപ്ഡേറ്റുകളും. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് മലയാളികൾ.
കഴിഞ്ഞ ദിവസമായിരുന്നു ഡൊമനിക്കിന്റെ ട്രെയിലർ റിലീസ് ചെയ്തത്. പിന്നാലെ ഇതേറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുകയാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' ട്രെയിലർ. ട്രെന്റിങ്ങിൽ മൂന്നാം സ്ഥാനത്താണ് ട്രെയിലർ ഇപ്പോഴുള്ളത്. ഒപ്പം ഒരു മില്യൺ കാഴ്ചക്കാരെയും നേടിയിട്ടുണ്ട്. റിലീസ് ചെയ്തി ഇരുപത്തി ഒന്ന് മണിക്കൂറിൽ 1,114,756 വ്യൂവ്സ് ആണ് ട്രെയിലർ സ്വന്തമാക്കിയത്. ഇക്കാര്യം അറിയിച്ച് കൊണ്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററും ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോൾ.
ബറോസിന് സംഭവിക്കുന്നത് എന്ത് ? ആദ്യദിനം 3 കോടിയോളം, ശേഷം എന്തുപറ്റി ? ഇതുവരെ നേടിയ കണക്ക്
കഴിഞ്ഞ കുറേ നാളായി ഫോൺ പേയിൽ പൈസ ക്രെഡിറ്റ് ആകുമ്പോൾ മമ്മൂട്ടിയുടെ ശബ്ദം ആണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇതേ രീതിയിലാണ് പുതിയ പോസ്റ്റർ. '1 മില്യൺ വ്യൂവ്സ് യൂട്യൂബിൽ ക്രെഡിറ്റ് ആയിട്ടുണ്ട് ! നന്ദിയുണ്ടേ..', എന്നതാണ് ആ വാചകം. പോസ്റ്റർ വാചകത്തെ പ്രശംസിച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' ജനുവിരി 23ന് തിയറ്ററുകളിൽ എത്തും. മമ്മൂട്ടിയുടെ സിനിമ എന്നതിന് പുറമെ ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന ഖ്യാതിയും ഡൊമനിക്കിനുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..