പ്രേക്ഷകർ ഏറ്റെടുത്ത 'ക്രിസ്റ്റഫറി'ന്റെ നീതി; മമ്മൂട്ടി ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ

ക്രിസ്റ്റഫർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് മമ്മൂട്ടി നേരത്തെ രം​ഗത്തെത്തിയിരുന്നു.

actor mammootty movie Christopher Making Video nrn

മീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയാണ് ക്രിസ്റ്റഫർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസകൾ നേടി മുന്നേറുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. ഈ അവസരത്തിൽ ക്രിസ്റ്റഫറിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ദിലീഷ് പോത്തനാണ് മേക്കിം​ഗ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന രം​ഗങ്ങൾക്ക് ഒപ്പം അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഷൂട്ടിം​ഗ് നടത്തുന്ന ചില ഷോട്ടുകളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

അതേസമയം, ഹൗസ് ഫുൾ ഷോകളുമായാണ് ക്രിസ്റ്റഫർ പ്രദർശനം തുടരുന്നത്. ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇവയിൽ നിന്നും 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. 

ക്രിസ്റ്റഫർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് മമ്മൂട്ടി നേരത്തെ രം​ഗത്തെത്തിയിരുന്നു.  "ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം", എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. 

ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കരുതലിന്റെ സാന്നിധ്യം; ക്യാൻസർ ബാധിതനായ കുട്ടി ആരാധകനെ കാണാനെത്തി രാം ചരൺ- ചിത്രങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios