'വാലിബൻ' ചർച്ചകൾ കൊഴുക്കുന്നതിനിടെ തരംഗമായി 'ഭ്രമയുഗം' അപ്ഡേറ്റ്; മമ്മൂട്ടി ചിത്രം കമിംഗ് സൂൺ..!
2024ൽ മമ്മൂട്ടിയുടേതായി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ഭ്രമയുഗം.
മലയാള സിനിമയിൽ ഇപ്പോൾ 'മലൈക്കോട്ടൈ വാലിബനാ'ണ് സംസാര വിഷയം. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നൊരു പോസ്റ്ററുണ്ട്. ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രത്തിന്റേതാണ് ഇത്. ഒപ്പം റിലീസ് വിവരവും പങ്കുവച്ചിട്ടുണ്ട്.
പഴയ തറവാടിന്റെ ബാക്ഗ്രൗണ്ട് അകത്തളത്തിൽ ചാരുകസേരയിൽ ഇരിക്കുന്ന ഭ്രമയുഗം മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ടീസറിലെ 'എന്റെ മനക്കലേയ്ക്ക് സ്വാഗതം' എന്ന മാസ് ഡയലോഗിനൊപ്പം ആണ് അണിയറ പ്രവർത്തകർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 15ന് തിയറ്ററിലെത്തും.
രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹോറരർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഒരു പക്കാ നെഗറ്റീവ് ഷേഡിൽ, ദുർമന്ത്രവാദത്തിന്റെയോ പ്രേത കഥയോ ഒക്കെ ധ്വനിപ്പിക്കുന്നതാകും ചിത്രമെന്ന് ടീസർ ഉറപ്പു നൽകിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
അതേസമയം, 2024ൽ മമ്മൂട്ടിയുടേതായി ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ഭ്രമയുഗം. ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ജനുവരിയില്‍ ഭ്രമയുഗം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭ്രമയുഗത്തിലെ പേടിയെ കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. "ജനങ്ങൾ നൽകുന്ന പ്രതീക്ഷയാണ് എനിക്ക് പേടി. പ്രതീക്ഷയ്ക്ക് ഒത്ത് ഉയരണ്ടേ" എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
400 കോടി മുതൽ മുടക്ക്, അഞ്ച് പാൻ ഇന്ത്യൻ സിനിമകളുമായി സംവിധായകൻ ആർ. ചന്ദ്രു
അതേസമയം, ടര്‍ബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..