ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം, അതും മമ്മൂട്ടിയുടേത് !

ഹോളിവുഡ്, ജാപ്പനീസ് തുടങ്ങിയ ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയു​ഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത്.

actor mammootty movie Bramayugam included Letterboxds Top 10 Horror Films of 2024

ലയാള സിനിമയ്ക്ക് സൂവർണ കാലഘട്ടം കൂടി സമ്മാനിച്ച വർഷം ആയിരുന്നു 2024. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ഒപ്പം തന്നെ, പുത്തൻ സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ഇടയിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പരീക്ഷണം കൂടി ഈ നാളുകളിൽ നടന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ് ഭ്രമയു​ഗം ആയിരുന്നു ആ ചിത്രം. അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെന്ന ഖ്യാതിയും ഭ്രമയു​ഗത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത മാസങ്ങൾ പിന്നിട്ട ശേഷം വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 

ഹോളിവുഡ്, ജാപ്പനീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളോട് കിടപിടിച്ചാണ് ഭ്രമയു​ഗം പുത്തൻ നേട്ടം കൊയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024ലെ മികച്ച ഹൊറർ ചിത്രങ്ങളുടെ ടോപ് 10 ലിസ്റ്റിൽ ആണ് ഭ്രമയു​ഗം ഇടംപിടിച്ചിരിക്കുന്നത്. എന്റർടെയ്ൻമെന്റ് സൈറ്റായ ലെറ്റർബോക്‌സ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. പത്ത് ഹൊറർ സിനിമകളിൽ രണ്ടാം സ്ഥാനമാണ് ഭ്രമയു​ഗത്തിന്. 

ദ സബ്സ്റ്റാൻസ് ആണ് ലിസ്റ്റിൽ ഒന്നാമതുള്ള സിനിമ. കോറലി ഫാർഗേറ്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഡെമി മൂർ, മാർഗരറ്റ് ക്വാലി, ഡെന്നിസ് ക്വയ്ഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിസ്റ്റിൽ രണ്ടാമത് ഭ്രമു​ഗം ആണ്. മൂന്നാമത് ചിമി(Chime) എന്ന ചിത്രമാണ്. കിയോഷി കുറസോവ സംവിധാനം ചെയ്ത ചിത്രം ജാപ്പനീസ് ഭാഷയിലാണ് റിലീസ് ചെയ്തത്. 

അന്ന് പറഞ്ഞത് വെറുതെയല്ല, 'രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴും'; സ്വാസികയെ കുറിച്ച് പ്രേം

ഡെഡ് ടാലൻ്റ്സ് സൊസൈറ്റി(Dead Talents Society) ആണ് നാലാം സ്ഥാനത്തുള്ള സിനിമ. ജോൺ ഹ്സു സംവിധാനം ചെയ്ത ചിത്രം തായ്‌വാനീസ് ഹൊറർ കോമഡി സിനിമയാണ്. യുവർ മോൺസ്റ്റർ(Your Monster) ആണ് അഞ്ചാമത്തെ സിനിമ. ഈ അമേരിക്കൻ റൊമാൻ്റിക് കോമഡി ഹൊറർ ചിത്രം സംവിധാനം ചെയ്തത് കരോലിൻ ലിൻഡിയാണ്. ഏലിയൻ: റോമുലസ്(Alien: Romulus) ആണ് ആറാം സ്ഥാനത്ത്. അമേരിക്കൻ സയൻസ് ഫിക്ഷൻ ഹൊറർ സംവിധാനം ചെയ്തത് അൽവാരസും റോഡോ സയാഗ്യൂസും ചേർന്നാണ്. ദ ​ഗേൾ വിത്ത് ദ നീഡിൽ(സംവിധാനം-മാഗ്നസ് വോൺ ഹോൺ), സ്ട്രെയ്ഞ്ച് ഡാർളിം​ഗ്(സംവിധാനം- ജെടി മോൾനർ), ദക്ഷിണ കൊറിയൻ ചിത്രം എക്സുമ(സംവിധാനം-ജാങ് ജെ-ഹ്യുൻ), ഐ സോ ദ ടിവി ​ഗ്ലോ(സംവിധാനം-ജെയ്ൻ ഷോൻബ്രൂൺ) എന്നീ ചിത്രങ്ങളാണ് മറ്റ് സ്ഥാനങ്ങളിലുള്ള സിനിമകൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം...

Latest Videos
Follow Us:
Download App:
  • android
  • ios