പ്രവാസി മലയാളികൾക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; കയ്യടിച്ച് കേരളക്കര
പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍.
മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനേതാവിന് പുറമെ നിരവധി പേർക്ക് കൈത്താങ്ങാകുന്ന മമ്മൂട്ടിയുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രവാസി മലയാളികൾക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി.
പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ ആണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുന്നത്.
പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അതിവിദഗ്ദ ഡോക്ടര്‍മാര്‍ സമയബന്ധിതമായി മറുപടി നല്‍കുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടു പോയ നാട്ടിലെ മാതാപിതാക്കള്‍ക്ക് ആശുപത്രിയില്‍ എത്തുമ്പോള്‍ മക്കള്‍ പരിചരിക്കും പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണല്‍ വോളന്റിയര്‍ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അല്‍ ജമാലി നിര്‍വ്വഹിച്ചു. അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുളള ജെ സി ഐ അംഗീകാരം ഉളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. നാട്ടിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ ഒമാനില്‍ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ പദ്ധതി ഒമാന്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.
ഏറ്റവും മോശമായ കാലം, സൈക്കിൾ പോലും ഒരുമിച്ച് വെക്കില്ല, എന്തേ കുട്ടി സൈക്കിളുണ്ടാകോ?; അര്‍ച്ചന കവി
പ്രവാസികള്‍ക്ക് കരുതലേകാന്‍ മമ്മൂട്ടി കാണിക്കുന്ന മനസ്സിന് നന്ദിയുണ്ടെന്ന് ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി ഹാഷിം ഹസ്സന്‍ പറഞ്ഞു. ഒമാനില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സൗജന്യമായി തേടാം എന്നതിനൊപ്പം ഔട്ട് പേഷ്യന്റ്‌സിന് അതിവേഗത്തിലുള്ള അപ്പോയിന്‍മെന്റ് സൗകര്യവും, അഡ്മിഷന്‍ മുതല്‍ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്‌റാഫിന്റെ പിന്തുണയും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പദ്ധതിയില്‍ പങ്കാളി ആവുന്നതിന് 99885239 (മസ്‌കറ്റ്) +918590965542 (കേരളം) എന്നീ നമ്പറുകളില്‍ നേരിട്ടോ വാട്‌സ്ആപ് മുഖാന്തരാമോ ബന്ധപ്പെടാവുന്നതാണ്. ആസ്‌ട്രേലിയയിലും യു എ ഇ യിലും അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ ഫാമിലി കണക്ട് പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും അധികൃതർക്ക് താല്പര്യമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..