പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

സുരേഷ് ​ഗോപിയ്ക്ക് അശംസകളുമായി മമ്മൂട്ടിയും മോഹൻലാലും.

actor mammootty and mohanlal Congratulate to Suresh Gopi in lok sabha election 2024

ലോക് സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം സ്വന്തമാക്കിയ സുരേഷ് ​ഗോപിയ്ക്ക് അശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്. 

'പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും', എന്നാണ് ദിലീപ് കുറിച്ചത്. സുരേഷ് ഗോപിയുടെ ഫോട്ടോയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. 

അതേസമയം അഡ്വ. വിഎസ് സുനില്‍ കുമാറിന് 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്‍റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പത്മജയുടെ ബിജെപി പ്രവേശനവും മുരളീധരന്‍റെ പരാജയം പൂർണ്ണമാക്കി എന്ന് വേണം വിലയിരുത്താന്‍. മുരളീധരന്‍റെ നഷ്ടം വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  2019 -ല്‍ കോണ്‍ഗ്രസിന് വേണ്ടി 4,15,089 വേട്ടുകള്‍ നേടി തൃശ്ശൂര്‍ പിടിച്ച  ടി എന്‍ പ്രതാപന്‍, 2024 -ലെ കോണ്‍ഗ്രസ് പരാജയത്തിന് മറുപടി പറയേണ്ടിവരുമെന്നതാണ് അവസ്ഥ. 2019 ല്‍ മൂന്നാം സ്ഥാനത്തായിരുന്ന സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളായിരുന്നു. 

രാഷ്ട്രീയമായി വ്യത്യസ്ത ചേരി, എങ്കിലും വ്യക്തിപരമായി സന്തോഷം; സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി സലിം കുമാർ

ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വര്‍മയാണ്. വരാഹം ആണ് താരത്തിന്‍റേതായി ഒരുങ്ങുന്നത്. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സുരേഷ് ​ഗോപിയുടെ സിനിമാ കരിയറിലെ 257മത് ചിത്രം കൂടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

 

Latest Videos
Follow Us:
Download App:
  • android
  • ios