'ചക്കര മുത്തേ', ഇനി തമിഴ് സിനിമയില്‍ നിറയാൻ പ്രേമലു നായിക, ഗാനം പുറത്ത്
മമിത ഇനി തമിഴ് സിനിമയില്‍.
പ്രേമലു എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നടിയാണ് മമിത. റീനു എന്ന നായികാ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമിത എത്തിയത്. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിലുടെ തമിഴിലും മമിത നായികയായി എത്തുകയാണ്. ജി വി പ്രകാശ് കുമാര്‍ ചിത്രം റിബലിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
നികേഷ് ആര് എസ് സംവിധായകനായ ചിത്രത്തിലേതായി പുറത്തുവിട്ട ഗാനത്തില്‍ നായകൻ ജി വി പ്രകാശ് കുമാറും നായിക മമിതയും പ്രത്യക്ഷപ്പെടുന്നുണ്ട്.. മമിത നായികയായി എത്തുന്ന തമിഴ് ചിത്രം എങ്ങനെയായിരിക്കും എന്നതിന്റെ ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുണ്‍ രാധാകൃഷ്ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയുമുള്ള റിബലിന്റേതായി പുതുതായി പുറത്തുവിട്ട ചക്കര മുത്തേ എന്ന ഗാനം ഒരുക്കിയിിരിക്കുന്നത് സിദ്ധു കുമാറാണ്.
ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര് ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ മലയാളി യുവ നടി അനശ്വര രാജൻ നായികയാകുന്നു എന്നതും പ്രഖ്യാപിച്ചപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിനറെ സംവിധാനം ഉദയ് മഹേഷാണ് നിര്‍വഹിക്കുന്നത്. ദിവ്യദര്‍ശനിയും ഡാനിയലും അനശ്വര രാജന്റെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ജി വി പ്രകാശ് കുമാറും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക