'സ്‍നേഹം നിറയ്ക്കുന്നതിന് നന്ദി', ഭാര്യക്ക് ആശംസകളുമായി മഹേഷ് ബാബു
ഭാര്യ നമ്രത ശിരോദ്‍കറിന് ജന്മദിന ആശംസകളുമായി നടൻ മഹേഷ് ബാബു.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് മഹേഷ് ബാബു. നടിയും മോഡലുമായ നമ്രത ശിരോദ്‍കറാണ് താരത്തിന്റെ ഭാര്യ. നമ്രത ശിരോദ്‍കറിന് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മഹേഷ് ബാബു. സന്തോഷ ജന്മദിനം നമ്രത, എല്ലാ ദിവസവും മികച്ചതാക്കുന്നതിനും സ്നേഹം നിറയ്‍ക്കുന്നതിനും നന്ദി എന്നുമാണ് നടൻ മഹേഷ് ബാബു എഴുതിയിരിക്കുന്നത്.
മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടുര്‍ കാരമാണ്. ഗുണ്ടുര്‍ കാരം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നാണ് നേരത്തെ പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.
മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച പാട്ടുകള്‍ ഹിറ്റാകുകയാണ്.
Read More: സംവിധായകനല്ല, ഇനി ആ സൂപ്പര്‍താര ചിത്രത്തില്‍ നടനായി എസ് എസ് രാജമൗലി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക