ബോ​ളി​വു​ഡ് ന​ട​ന്‍ കി​ര​ണ്‍ കു​മാ​റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

ചി​ല ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ന​ട​ന്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തു​ക​യാ​യി​രു​ന്നു. 

Actor Kiran Kumar Is Coronavirus-Positive And Quarantined At Home

മും​ബൈ: മുതിർന്ന ബോ​ളി​വു​ഡ് ന​ട​ന്‍ കി​ര​ണ്‍ കു​മാ​റി​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. മേ​യ് 14നാ​ണ് താ​ര​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ വീ​ട്ടി​ല്‍ ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യു​ക​യാ​ണ് 74 വ​യ​സു​കാ​ര​നാ​യ കിരൺ. 

ചി​ല ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ന​ട​ന്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന കൂ​ടി ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​നി, ചു​മ ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. കി​ര​ണി​ന്‍റെ ര​ണ്ടാം ഘ​ട്ട​പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്നേ​ക്കും.

ഇ​ൻ​സ്പെ​ക്ട​ർ ബ​ൽ​റാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ മലയാളത്തിലും അഭിനയിച്ച താരമാണ് കിരണ്‍ കി​ര​ൺ. നൂറ്റമ്പതോളം ബോളിവുഡ് ചി​ത്ര​ങ്ങ​ളിലും ടെലിവിഷന്‍ സീരിയലുകളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios