കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്

ഫോട്ടോയും നടി കനിഹ പങ്കുവെച്ചിരിക്കുന്നു.

Actor Kaniha Injured hrk

തെന്നിന്ത്യ നടി കനിഹയ്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിവരം കനിഹ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് പരുക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ നടി ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

കനിഹ നായികയായി ഒടുവില്‍ എത്തിയ ചിത്രം  'പെര്‍ഫ്യൂം' ആണ്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. . അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്‍ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തില്‍ പറയുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaniha (@kaniha_official)

ശ്രീകുമാരൻ തമ്പിയുടെയും നവാഗതരായ ഗാനരചയിതാക്കളുടെയും ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു കനിഹയ്‍ക്ക് പുറമേ പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാനര്‍ മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശരത്ത് ഗോപിനാഥ, രചന കെ പി സുനില്‍, ക്യാമറ സജത്ത് മേനോന്‍, സംഗീതം-രാജേഷ് ബാബു കെ, ഗാനരചന ശ്രീകുമാരൻ തമ്പിക്ക് പുറമേ സുധി, അഡ്വ ശ്രീരഞ്‍ജിനി, സുജിത്ത് കറ്റോട് എന്നിവരുമാണ്. ഗായകര്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്‍ജിനി ജോസ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ആര്‍ട്ട് രാജേഷ് കല്‍പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍. മേക്കപ്പ്-പാണ്ഡ്യന്‍. സ്റ്റില്‍സ് വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍ മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'ബ്രില്യന്‍റ് മമ്മൂട്ടി സാര്‍'; 'നന്‍പകലി'ന് കൈയടിച്ച് ബോളിവുഡ് സംവിധായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios