ജമീന്ദാര്‍ ഫാമിലി, ആഡംബര വീടും കാറും, സമ്പാദ്യം കോടികൾ; ജയറാമിന്റെ മരുമകൾ ചില്ലറക്കാരിയല്ല
നവംബർ പത്തിന് ആയിരുന്നു കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം.
കാളിദാസ് ജയറാം വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ ആളാണ് തരിണി കലിംഗരായർ. തങ്ങൾ പ്രണയത്തിലാണെന്ന് കാളിദാസ് അറിയിച്ചതിന് പിന്നാലെ ഇവരെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡിസംബർ 8ന് ഗുരുവായൂരിൽ വച്ച് തരിണിയുടെയും കാളിദാസിന്റെയും വിവാഹം നടക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിംഗ് ഫങ്ഷൻ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഈ അവസരത്തിൽ ആരാണ് തരിണി കലിംഗരായർ എന്നാണ് ആരാധകരിൽ ഉയരുന്ന ചോദ്യം. ആ ചോദ്യത്തിന് ഉത്തരം ഇങ്ങനെയാണ്. ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി മോഡലിങ് രംഗത്തെ താരമാണ്. ജമീന്ദാര്‍ കുടുംബമാണ് ഇവരുടേത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു തരിണിയുടേത്. അമ്മയായിരുന്നു എല്ലാത്തിനും ഒപ്പം നിന്നത്.
ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ ആദ്യ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ അവർ മോഡലിങ് ചെയ്തു. ഈ അവസരത്തിൽ തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു.
ഫാഷൻ ഷോകളിലും പരസ്യങ്ങളിലും അഭിനയിച്ച തരിണി മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ തരിണി പങ്കെടുത്തിരുന്നു. കഷ്ടപ്പാടിൽ നിന്നും ഇയർന്നു വന്ന തരിണി കലിംഗരായർക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്. ചെന്നെയിൽ സ്വന്തമായൊരു ആഡംബര വീടും വാഹനവും ഉണ്ടെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്.
അതേസമയം, നവംബർ പത്തിന് ആയിരുന്നു കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. പിന്നീട് ഇരുവരും തങ്ങളുടെ സുന്ദര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ ഡിസംബർ 8ന് താരങ്ങൾ വിവാഹിതരാകും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം