'എനിക്കിതിലും വലിയ നേട്ടം നേടാനാകുമോ എന്നറിയില്ല'; അവാർഡ് വേദിയിൽ ശബ്ദമിടറി ജോജു

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.

actor joju george emotional speech in kerala state award distribution ceremony

ലയാളികളുടെ പ്രിയതാരമാണ് ജോജു ജോർജ്. സിനിമയിൽ എത്തിയ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിക്കാൻ ജോജുവിനായി. തന്റെ സ്വാഭാവിക അഭിനയത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ജോജു സ്വന്തമാക്കി. ഇന്നായിരുന്നു പുരസ്കാര വിതരണം നടന്നത്. ഏറെ വികാരാധീനനായ ജോജുവിനെയാണ് ഇന്ന് വേദിയിൽ കാണാനായത്.  

"എനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി"എന്നാണ് അവാർഡ് ഏറ്റുവാങ്ങി കൊണ്ട് ജോജു സംസാരിച്ചത്. ഇതിനിടയിൽ ശബ്ദമിടറിയ ജോജു, സംസാരം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ബിജു മേനോനും ഈ പുരസ്കാരം പങ്കിട്ടിരുന്നു. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് അവാര്‍ഡ് ദാന ചടങ്ങുകൾ നടന്നത്. മികച്ച നടിക്കുള്ള പുരസ്കാരം രേവതി ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്.

മികച്ച നടൻ- ജോജു, ബിജു മേനോൻ, നടി രേവതി; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ), രണ്ടാമത്തെ ചിത്രം- പുരസ്‍കാരം രണ്ട് ചിത്രങ്ങള്‍ക്ക്,ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍), സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി), നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്), നടി- രേവതി (ഭൂതകാലം),  സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള), സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി), ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍, ബാലതാരം (പെണ്‍)- സ്നേഹ അനു (തല) കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്), ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി), തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം) തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി), ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം), സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും) , സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)  പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി) പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ) എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്) കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം) സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്) ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി) ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി) പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‍റേയ്സ് മീഡിയ വര്‍ക്സ് (ചുരുളി) മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)  വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി) ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2)- കഥാപാത്രം റാണി (മീന) നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്) ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം, നവാഗത സംവിധായകന്‍- കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട) കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍) വിഷ്വല്‍ എഫക്റ്റ്സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി) സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം) എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios