പ്രവര്‍ത്തിക്കുന്നത് ഒരു വിഷനോടെ; മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ടെന്ന് ജയറാം

 ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവര്‍ത്തിക്കുന്നത് എന്ന് ജയറാം പറഞ്ഞു.
 

actor jayaram words about minister pa mohammed riyas in tourism development vvk

കോഴിക്കോട്:  സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പുകഴ്ത്തി നടന്‍ ജയറാം. സംസ്ഥാന സര്‍ക്കാറിന്‍റെ കോഴിക്കോട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ജയറാം. ഒരു വിഷനോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രവര്‍ത്തിക്കുന്നത് എന്ന് ജയറാം പറഞ്ഞു.

നടപ്പിലാക്കേണ്ട ഒരോ കാര്യവും അദ്ദേഹവും ടീമും പലരില്‍ നിന്നും ചോദിച്ച് മനസിലാക്കിയാണ് നടപ്പിലാക്കുന്നത്. ഒരു വിഷനോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ടൈംസ് മാഗസിന്‍റെ ലോകത്തിലെ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട 51 സ്ഥലങ്ങളില്‍ ഒന്ന് കേരളമായത് ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എന്ന് ജയറാം പറഞ്ഞു. 

ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് അദ്ദേഹവുമായി ഏറെ തവണ ഞാന്‍ തമ്മിൽ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങള്‍ നടപ്പിലാക്കി അദ്ദേഹം മുന്നോട്ട് പോവുകയാണ്. വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുഹൃത്ത് മുഹമ്മദ് റിയാസിന് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും ജയറാം പറഞ്ഞു. 

അതേ സമയം കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങില്‍ പറഞ്ഞു. 2022ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു തലസ്ഥാനത്തിനു പുറമെ കോഴിക്കോട് ജില്ലയില്‍ കൂടി ഓണാഘോഷ പരിപാടി നടത്തണമെന്നത്. വലിയ ആവേശത്തോടെയാണ് ഓണാഘോഷത്തെ ജനങ്ങള്‍ ഏറ്റെടുത്തതെന്നും ടൂറിസം മന്ത്രി പറഞ്ഞു. 

2022 ല്‍ നിന്നും 2023 ലേക്ക് എത്തിയപ്പോള്‍ ടൂറിസം മേഖലയില്‍ കേരളത്തിന് സാര്‍വദേശീയ, ദേശീയ തലങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. നമ്മുടെ നാടിന്റെ പ്രത്യേകതയും ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദ്ദ അന്തരീക്ഷവുമാണ് കേരളത്തിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ കാരണമായതെന്നും ഇത് തുടരണമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. 

'തിരുവോണ ദിനത്തില്‍ അവര്‍ പട്ടിണിയിലാണ്': മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാറിനെ വിമര്‍ശിച്ച് ജയസൂര്യ

'കര്‍ഷകര്‍ പ്രതിസന്ധിയില്‍': ജയസൂര്യയുടെ വിമര്‍ശനങ്ങള്‍ക്ക് അതേ വേദിയില്‍ മന്ത്രി പി രാജീവ് നല്‍കിയ മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios