ആള്‍ക്കൂട്ടത്തില്‍ നിന്ന് കുട്ടി ജയറാമേയെന്ന് നീട്ടിവിളിച്ചു, രസകരമായ പ്രതികരണവുമായി താരം- വീഡിയോ

നടൻ ജയറാമിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

Actor Jayaram video grabs attention among fans hrk

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ജയറാം. ആരാധകരോട് വളരെ സ്‍നേഹത്തോടെ സംവദിക്കുന്ന താരവുമാണ് ജയറാം. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ ജയറാമിന്റേതായി പ്രചരിക്കുന്നത്. ജയറാമേ എന്ന് താരത്തെ പേരെടുത്തു വിളിക്കുന്നതിനോടും അതിനോട് ജയറാം രസകരമായി പ്രതികരിക്കുന്നതും ആണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്.

ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ ചിരിച്ചുകൊണ്ട് താരം നടന്നുവരുമ്പോള്‍ ഒരു കുട്ടി ജയറാമേ എന്ന് പേരെടുത്ത് വിളിക്കുകയാണ്. ജയറാം തിരിഞ്ഞുനോക്കുകയും തന്നെ വിളിച്ച ആരാധകനോട് രസകരമായി പ്രതികരിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍. എന്തായാലും ജയറാമിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.

ജയറാം തെലുങ്ക് സിനിമയില്‍ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ ഹെഗ്‍ഡെ ചിത്രത്തില്‍ നായികയാകുമ്പോള്‍ സംഗീത സംവിധാനം എസ് തമന്‍ ആണ് നിര്‍വഹിക്കുന്നത്. മഹേഷ് ബാബു ചിത്രത്തിന്റെ ഛായാഗ്രാഹണം മധി ആണ് നിര്‍വഹിക്കുന്നത്..

ശിവരാജ്‍കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ​'ഗോസ്റ്റ്' എന്ന ചിത്രത്തിലും ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എം ജി ശ്രീനിവാസ് ആണ് ​'ഗോസ്റ്റ്' ശിവരാജ്‍കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്നത്. ജയറാമിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ ശിവരാജ്‍കുമാര്‍ പറഞ്ഞിരുന്നു. ഇതാദ്യമായാണ് ജയറാം ഒരു കന്നഡ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Read More: 'കബ്‍സാ' 'കെജിഎഫ്' പോലെയെന്ന താരതമ്യത്തില്‍ പ്രതികരണവുമായി ഉപേന്ദ്ര

Latest Videos
Follow Us:
Download App:
  • android
  • ios