കന്നിസ്വാമിയായി ശബരിമലയിലെത്തി നടി ഗീത, ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

കന്നിസ്വാമിയായെത്തി അയ്യപ്പനെ തൊഴുത് ചലച്ചിത്ര താരം ഗീത.

Actor Geetha visited Sabarimala photos grabs attention hrk

തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറെ തിരക്കുള്ള താരമായിരുന്നു ഗീത. തെന്നിന്ത്യൻ നടി ഗീത കഴിഞ്ഞ ദിവസം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. ശബരിമലയിലെത്തി അയ്യപ്പനെ തൊഴുത താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. കന്നിസ്വാമിയായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്.

രജനികാന്ത് നായകനായി എത്തിയ ഹിറ്റ് ചിത്രം 'ഭൈരവി'യിലൂടെ 18978ലായിരുന്നു നടിയായി ഗീതയുടെ അരങ്ങേറ്റം. 'ഭൈരവി' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്.  നായകൻ രജനികാന്തിന്റെ സഹോദരിയായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്. 1978ല്‍ 'മനവൂരി പണ്ഡവുളു' എന്ന തെലുങ്ക് ചിത്രത്തിലും ഗീത വേഷമിട്ടു.

നടി ഗീതയുടെ ആദ്യ മലയാള ചിത്രം 'ഗര്‍ജ്ജന'മാണ്. 1981ലായിരുന്നു ഗീത 'രേഖ'യായി വേഷമിട്ട ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 1986ല്‍ പുറത്തിറങ്ങിയ 'പഞ്ചാഗ്‍നി'യെന്ന ചിത്രം മലയാളത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 'ഇന്ദിര' എന്ന കഥാപാത്രമായിട്ടായിരുന്നു ഗീത ചിത്രത്തില്‍ വേഷമിട്ടത്.

'സുഖമോ ദേവി', 'ക്ഷമിച്ചു എന്നൊരു വാക്ക്', 'രാരീരം', 'ഗീതം', 'അമൃതം ഗമയ', 'ലാല്‍ സലാം', 'ചീഫ് മിനിസ്റ്റര്‍ കെ ആര്‍ ഗൗതമി', 'ഭരണകൂടം', 'യുവതുര്‍ക്കി', 'നന്ദിനി ഓപ്പോള്‍' തുടങ്ങി ഒട്ടേറെ ശ്രദ്ധയാകര്‍ഷിച്ച മലയാള ചിത്രങ്ങളില്‍ ഗീത നിര്‍ണായക വേഷങ്ങളില്‍ എത്തി. 'ഹെന്നിനെ സെഡു' എന്ന കന്നഡ ചിത്രത്തിലൂടെ ഗീത അന്നാട്ടിലും നടിയായി അരങ്ങേറിയിരുന്നു. 'ആജ് കാ ഗൂണ്ടാ രാജെ'ന്ന ചിത്രത്തിലൂടെ ഗീത ഹിന്ദിയിലുമെത്തിയിരുന്നു. 'അരുണ രാഗ' എന്ന കന്നഡ ചിത്രത്തിലൂടെ ഗീതയ്‍ക്ക് കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‍കാരം ലഭിച്ചിരുന്നു. 'ഒരു വടക്കൻ വീരഗാഥ' എന്ന ചിത്രത്തിലൂടെ ഗീതയ്‍ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡും 1989ല്‍ ലഭിച്ചു.

Read More: 'ഭോലാ ശങ്കറി'ന്‍റെ പരാജയം; ചെക്ക് മാറാതെ ചിരഞ്ജീവി? വേണ്ടെന്ന് വച്ചത് വന്‍ തുകയെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios