നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

യുഎസിലെ ലോസ് ഏഞ്ചൽസിൽ വച്ച് പ്രശസ്ത നടി, ചലച്ചിത്ര നിർമ്മാതാവ്, അധ്യാപിക എന്നീ നിലകളിൽ അറിയപ്പെടുന്ന അപർണ മല്ലാടി അന്തരിച്ചു. 

Actor filmmaker Aparna Malladi passes away

ലോസ് ഏഞ്ചൽസ്: 'പോഷ് പോരിസ്' എന്ന യൂട്യൂബ് സീരീസിലൂടെയും 'ദി അനുശ്രീ എക്‌സ്പിരിമെന്‍റ്സ്', 'പെല്ലിക്കുതുരു പാർട്ടി' എന്നീ ഫീച്ചർ സിനിമകളിലൂടെയും പ്രശസ്തയായ നടിയും ചലച്ചിത്ര നിർമ്മാതാവും അധ്യാപികയുമായ അപർണ മല്ലാടി അന്തരിച്ചു.

ജനുവരി 2 ന് പുലർച്ചെ യുഎസിലെ ലോസ് ഏഞ്ചൽസിൽ വച്ചായിരുന്നു നടി അന്തരിച്ചത്. 54 വയസായിരുന്നു. കഴിഞ്ഞ 4 വർഷമായി ക്യാൻസറുമായി മല്ലിടുകയായിരുന്നു നടി. ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ കുറച്ചുനാളായി രോഗം വീണ്ടും പിടിപെട്ടു. 

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിന് വളരെ മുമ്പുതന്നെ തെലുങ്ക് സ്വതന്ത്ര ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ ചലച്ചിത്ര നിർമ്മാതാവായിരുന്നു അപർണ. മിത്‌സെയ്‌ന്‍, നൂപൂർ, പെല്ലിക്കുതുരു പാർട്ടി എന്നിവ ഇവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. 

മിത്‌സെയ്‌നും നൂപുരും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകള്‍ നേടുകയും ചെയ്‌തു. പ്രിൻസ് സെസിൽ, അർജുൻ കല്യാണ്‍, അനീഷ ദാമ എന്നിവർ അഭിനയിച്ച പെല്ലിക്കുതുരു പാർട്ടി (2022) ആയിരുന്നു അവളുടെ അവസാന ചിത്രം. 

നൂപൂർ, ഡാലസിലെ യുഎസ്എ ഫിലിം ഫെസ്റ്റിവലിൽ ഫാമിലി അവാർഡും അവളുടെ ആദ്യ ഫീച്ചർ ഫിലിം മിറ്റ്‌സെയ്‌നും ('ഒന്നിച്ച്' എന്നതിന്‍റെ ജർമ്മൻ വാക്കാണ് ഇത്) യൂജിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് മികച്ച ആർട്ട് ഫീച്ചർ അവാർഡും നേടിയിരുന്നു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫിലിം ആർട്സ് ഫൗണ്ടേഷനിൽ നിന്നാണ് അപർണ ബിരുദം നേടിയത്. വിവിധ ഫിലിം സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും അവർ തിരക്കഥാരചനയും ചലച്ചിത്രനിർമ്മാണവും പഠിപ്പിച്ചു. വെങ്കിടേഷ് മഹായുടെ കെയര്‍ഓഫ് കഞ്ചാരപാലം ഉൾപ്പെടെ നിരവധി തെലുങ്ക് ചിത്രങ്ങളില്‍ താരങ്ങളെ ഗ്രൂം ചെയ്യാന്‍ അപര്‍ണ സഹകരിച്ചിട്ടുണ്ട്. 

ഇനിയൊരു രണ്ടാമൂഴമില്ല, എംടിയും; നിത്യമൗനത്തിലേക്ക് അക്ഷരകുലപതിയുടെ അന്ത്യയാത്ര; സ്മൃതിപഥത്തില്‍ അന്ത്യനിദ്ര

'മറക്കാന്‍ കഴിയാത്തത് കൊണ്ടല്ലേ വന്നത്. അത്രയേ പറയാനുള്ളൂ': എംടിയുടെ വീട്ടില്‍ എത്തി മമ്മൂട്ടി

 

Latest Videos
Follow Us:
Download App:
  • android
  • ios