'ധൂമം' പൂര്‍ത്തിയാക്കി ഫഹദ്, ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിനായി കാത്ത് ആരാധകര്‍
'ധൂമം' എന്ന ചിത്രത്തിലെ സ്വന്തം ഭാഗം പൂര്‍ത്തിയാക്കി ഫഹദ്.
'കെജിഎഫ്' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മാതാക്കളാണ് ഹൊംബാളെ ഫിലിംസ്. അതുകൊണ്ടുതന്നെ ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 'ധൂമം' എന്ന ചിത്രത്തിനറെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഇപ്പോഴിതാ ഫഹദ് 'ധൂമം' എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അപര്‍ണ ബാലമുരളിയാണ് ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തില്‍ നായികയാകുന്നത് പവൻ കുമാറിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിനാണ് ആരംഭിച്ചത്. വിജയ് കിരഗന്ദുറാണ് 'ധൂമം' നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പൂര്‍ണിമ രാമസ്വാമിയാണ് ചിത്രത്തിന്രെ കോസ്റ്റ്യൂം.
പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. 'ടൈസണ്‍' എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിംഗ് ചെയ്‍തിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'യോദ്ധ' എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്‍മാന്‍ മലയാളത്തില്‍ സംഗീതം പകർന്നുവെന്ന പ്രത്യേകതയും 'മലയൻകുഞ്ഞിന്' ഉണ്ട്. തമിഴില്‍ 'വിക്രം' എന്ന സിനിമയാണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. കമല്‍ഹാസൻ നായകനായ ചിത്രത്തില്‍ ഫഹദിന്റെ അഭിനയവും പ്രേക്ഷകപ്രീതി നേടിയിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
Read More: നടി അനുശ്രീയുടെ മനോഹരമായ കാൻഡിഡ് ഫോട്ടോകള്‍, ക്യൂട്ടെന്ന് ആരാധകര്‍