അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനും; വഴിപാടായി വള്ളസദ്യ സമർപ്പിച്ച് ദിലീപ്

ദക്ഷിണ സമർപ്പിച്ച ദിലീപ്, പള്ളിയോടത്തിൽ ആറന്മുളയിൽ എത്തി ദർശനം നടത്തുകയും ചെയ്തു. 

actor dileep in aranmula vallasadya nrn

പത്തനംതിട്ട: അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമർപ്പിച്ച് ചലച്ചിത്ര താരം ദിലീപ്. ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽ ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂർവ്വം സദ്യ വിളമ്പിയത്. ദക്ഷിണ സമർപ്പിച്ച ദിലീപ്, പള്ളിയോടത്തിൽ ആറന്മുളയിൽ എത്തി ദർശനം നടത്തുകയും ചെയ്തു. 

വോയ്സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. റാഫി ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ എത്തിയ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രശംസയാണ് നേടാനായത്.

ദിലീപിനൊപ്പം ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ജൂലൈ 28 റിലീസ് ചെയ്ത ചിത്രം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒടിടിയില്‍ സ്ട്രീം ചെയ്തിരുന്നു. 

'ജയിലർ 2' വരും; നെൽസന്റെ അഡ്വാൻസ് കോടികൾ, ഇത്തവണ 'മുത്തുവേലി'ന്‍റെ പോരാട്ടം ആരോട് ?

നിലവില്‍ ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്‍റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്. അരുണ്‍ ഗോപിയാണ് സംവിധാനം. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാന്ദ്ര നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് അനൌദ്യോഗിക വിവരങ്ങള്‍. എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios