ധ്യാൻ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ശ്രീനിവാസൻ പറഞ്ഞത്, മകനെ ട്രോളി അച്ഛൻ

'ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവൻ വന്ന് ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെന്ന് എന്നോട് പറയുകയായിരുന്നു'- ശ്രീനിവാസൻ വ്യക്തമാക്കി.

Actor Dhyan Sreenivsan love story revealed hrk

നടൻ ധ്യാൻ ശ്രീനിവാസൻ പലപ്പോഴും സിനിമകളേക്കാളും അഭിമുഖങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ധ്യാൻ ശ്രീനിവാസന്റ നിഷ്‍കളങ്കമായ മറുപടികളാണ് വീഡിയോ അഭിമുഖങ്ങളെ ആകര്‍ഷകമാക്കാറുള്ളത്. സ്വന്തം വീട്ടുകാരെ പോലെ ട്രോളാൻ താരം മടി കാട്ടാറില്ല.  മകൻ ധ്യാൻ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ താൻ നല്‍കിയ മറുപടി ശ്രീനിവാസൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവൻ വന്ന് ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെന്ന് എന്നോട് പറഞ്ഞുവെന്ന് ബിഹൈൻഡ്‍ വുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.. വളരെ നല്ല കാര്യം എന്നാണ് താൻ മറുപടി നല്‍കിയത്. എനിക്ക് അവളെ വിവാഹം കഴിക്കണമെന്നും അത് അച്ഛൻ സംസാരിച്ചാല്‍ നടക്കുമെന്നും എന്നോട് ധ്യാൻ പറഞ്ഞു. എന്നാല്‍ നീ കല്യാണം കഴിക്കുമ്പോള്‍ താൻ ചിലവിന് കൊടുക്കണോ എന്നാണ് അവനോട് ഞാൻ തിരിച്ചു ചോദിച്ചത്. ജോലിയൊക്കെ ആയിട്ട് ആലോചിക്കുന്നതല്ലേ നല്ലതെന്നും താൻ അവനോട് വ്യക്തമാക്കി. പിന്നീട് അവൻ അത് മിണ്ടിയില്ലെന്നും പറഞ്ഞു ശ്രീനിവാസൻ. എന്തായാലും ശ്രീനിവാസന്റെ വാക്കുകളും ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.

ധ്യാൻ എന്ന സംവിധായകനെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി അവൻ അവന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ ലൊക്കേഷനില്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് അഭിമാനം തോന്നിയെന്നാണ് ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ സംവിധാനം ചെയ്‍തത്. ചിത്രത്തില്‍ ശ്രീനിവാസനും അതിഥി വേഷത്തിലുണ്ടായിരുന്നു.

ധ്യാൻ ശ്രീനിവാസൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ജാനകി ജാനേ ആയിരുന്നു. ലിഷൻ എന്ന കഥാപാത്രമായിരുന്നു ധ്യാനിന്. നവ്യാ നായരും സൈജു കുറുപ്പുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍. അനീഷ് ഉപാസനായിരുന്നു ചിത്രത്തിന്റെ സംവിധാനം.

Read More: നാടൻപെണ്‍കുട്ടിയായി വൻ മേക്കോവറില്‍ സെറീന, ഫോട്ടോകള്‍ ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios