ധ്യാൻ ശ്രീനിവാസന്‍ നായകനാവുന്ന ബിഗ് ബജറ്റ് പിരീഡ് ത്രില്ലർ; 'ജയിലര്‍' മോഷൻ പോസ്റ്റർ
അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പിരീഡ് ത്രില്ലര്‍ 'ജയിലറി'ന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജ് ആണ് പോസ്റ്ററ്‍ പുറത്തുവിട്ടിരിക്കുന്നത്. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സക്കീർ മഠത്തിൽ ആണ്.
1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ജയിലർ പറയുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത്. ദിവ്യ പിള്ള നായികയായി എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു.
ഛായാഗ്രഹണം മഹാദേവൻ തമ്പി, എഡിറ്റിംഗ് ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പിആർഒ മഞ്ജു ഗോപിനാഥ്.
അതേസമയം, വീകം എന്ന ചിത്രമാണ് ധ്യാനിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഈ മാസം ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ, സഹകരിക്കണ'മെന്ന് സന്ദേശം; മറുപടിയുമായി ശാലിനി നായർ