തുടി താളവുമായി ഗാനമെത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകുന്നു

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്.

Actor Dhanush starrer new film Captain Miller song out hrk

ധനുഷ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലെര്‍. ക്യാപ്റ്റൻ മില്ലെര്‍ ഒരു ആക്ഷൻ ചിത്രമായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റൻ മില്ലെറിലെ ഒരു ലിറിക്കില്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തുടി താളവുമായുള്ള മനോഹരമായ ഗാനമാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്.

ഉമാദേവി എഴുതിയ വരികള്‍ ധനുഷ് ചിത്രത്തിനായി പാടിയിരിക്കുന്നത് തെനനശൈ തെൻഡ്രല്‍ ദേവയും സന്തോഷ് ഹരിഹരനും അലക്സാണ്ടര്‍ ബാബുവുമാണ്. പ്രിയങ്ക അരുള്‍ മോഹനാണ് ധനുഷ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിക്കുക. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്ന ക്യാപ്റ്റൻ മില്ലെറില്‍ ധനുഷിനും പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ,  ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോള്‍ റിലീസ് പന്ത്രണ്ടിനാണ്.

വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും വൻ ഹിറ്റായി മാറിയതും. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു ധനുഷ് ചിത്രത്തില്‍ നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. നായകൻ ധനുഷിനും നായിക സംയുക്തയ്‍ക്കുമൊപ്പം ചിത്രത്തില്‍ സമുദ്രക്കനി .പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വാത്തി വൻ ഹിറ്റായി മാറിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു. ധനുഷിന്റെ മികച്ച പ്രകടനവും ആകര്‍ഷകമായിരുന്നു. ധനുഷ് നായകനായ വാത്തി മികച്ചൊരു സിനിമ എന്നാണ് കണ്ടവര്‍ അഭിപ്രായപ്പെട്ടതും.

Read More: റെക്കോര്‍ഡിട്ടും 2018 രണ്ടാമത്, ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല, ബോക്സ് ഓഫീസ് കിംഗ് അയാള്‍ തന്നെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios